കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ അടഞ്ഞ നിരീക്ഷണ കാമറകള്‍ മിഴിതുറക്കുവാന്‍ ഹര്‍ജി.ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളും ഗതാഗത തടസവും ഉണ്ടാകുന്ന കാഞ്ഞി രപ്പള്ളി ടൗണ്‍, പേട്ടക്കവല, കുരിശുങ്കല്‍ ജംഗ്ഷന്‍, ബസ് സ്റ്റാൻഡ്, സിവില്‍ സ്റ്റേഷന്‍ എ ന്നിവിടങ്ങളിലാണ് ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി 16 നിരീക്ഷണ കാമറകള്‍ സ്ഥാപി ച്ചത്. ഇതിന്‍റെ റിമോട്ടിംഗ് സംവിധാനവും ഓപ്പറേറ്റിംഗും കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ ക്രമീകരിക്കുകയും ചെയ്തിരുന്നു.
കാമറകൾ സ്ഥാപിച്ചു കഴിഞ്ഞ സമയങ്ങളിൽ അതിക്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലായിരുന്നു. എന്നാൽ, ഇപ്പോള്‍ കുറെ നാളുകളായി ഇവ ഒന്നും തന്നെ പ്രവ ര്‍ത്തിക്കുന്നില്ല.ഇപ്പോൾ വാഹനാപകടം, മോഷണം, അനധികൃതമായി മാലിന്യം നി ക്ഷേപിക്കല്‍, ഗതാഗത തടസം എന്നിവയെല്ലാം ക്രമാതീതമായി വര്‍ധിച്ചു തുടങ്ങി. ഇ ക്കാര്യത്തില്‍ അക്രമികളെ കണ്ടുപിടിക്കാന്‍ നിരീക്ഷണ കാമറകളെ ആശ്രയിക്കുകയല്ലാ തെ മറ്റു പരിഹാരമാര്‍ഗവും ഇല്ല. അതിനാൽ എത്രയും വേഗം സമയബന്ധിതമായി നിരീക്ഷണകാമറകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്ക ണമെന്ന് ആവശ്യപ്പെട്ട് പിയുസിഎല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുൾ അസീസ് കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികളായ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ട റി, കാഞ്ഞിരപ്പള്ളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കാഞ്ഞിരപ്പള്ളി പോലീസ് സ ബ് ഇന്‍സ്‌പെക്ടര്‍, പൊന്‍കുന്നം ജോയിന്‍റ് ആര്‍ടിഒ എന്നിവരോട് വിശദീകരണം നല്‍കു വാന്‍ 22ന് ലീഗല്‍ സര്‍വീസ് കോടതിയില്‍ ഹാജരാകുവാന്‍ അദാലത്തു കമ്മിറ്റി ചെയര്‍ മാന്‍ ഉത്തരവിട്ടു.