നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ ഇടിച്ച് അഞ്ചു വണ്ടികൾ തകർന്നു. ഇന്നലെ വൈകുന്നേരം 5:30ന് കാഞ്ഞിരപ്പള്ളി പഴയപളളിയുടെ മുമ്പിലാണ് സംഭവം. അപകടത്തിൽ പറമ്പിൽ കോഫി & റ്റി കടയുടെ മുമ്പിലെ ചിൽ തകർന്നു. പാറത്തോട് സ്വദേശി ജലീൽ ഓടിച്ച ഓട്ടോയാണ് ഇടിച്ചത്. അപകടത്തിൽ രണ്ട് ബൈക്കുകൾക്കും രണ്ട് ഓട്ടോറിക്ഷകളുമാണ് തകർന്നത്.

പോലീസ് കേസ് എടുത്തു.ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരിക്ക് പറ്റി. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.