ആവശ്യത്തിലേറെ വെള്ളമുണ്ടായിട്ടും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞ സ്ഥിതിയിലായി രുന്നു കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിനുള്ളിലെ പഞ്ചായത്ത് കിണർ. നാളുകളായി ഉപയോഗ ശൂന്യമായി കിടന്ന ഈ കിണറാണ് ഒരു കൂട്ടം ഓട്ടോ ടാക്സി തൊഴിലാളികൾ ചേർന്ന് വൃത്തിയാക്കിയത്.സാരഥി എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്നവരാണ് ന ന്മ പ്രവർത്തിക്കായി മുന്നിട്ടിറങ്ങിയത്.ജനമൈത്രി പോലീസും, പഞ്ചായത്തംഗം ബീന eജാബിയും എല്ലാ പിന്തുണയുമായി ഇവർക്കൊപ്പമെത്തി.

എസ്.ഐ ടി.ഡി മുകേഷ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.രാവിലെ 7 മണിക്ക് തുടങ്ങിയ ജോലി പൂർത്തിയാക്കാൻ 11 മണി വരെ വേണ്ടി വന്നു. മോട്ടോർ ഉ പയോഗിച്ച് വെള്ളം ഭൂരിഭാഗവും വറ്റിച്ച ശേഷമാണ് കിണറ്റിലെ മാലിന്യങ്ങൾ ഇവർ നീക്കം ചെയ്തത്.ഉപയോഗശൂന്യമായ കുപ്പികൾ മുതൽ തുണികൾ വരെ കിണറ്റിൽ അടി ഞ്ഞ് കൂടിയ നിലയിലായിരുന്നു.മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം കിണറിന്റെ ചുറ്റു മതിൽ പെയിന്റടിച്ച് വൃത്തിയാക്കുകയും ചെയ്തു. ഇനിയും കിണർ വൃത്തികേടാക്കാ ൻ ശ്രമിച്ചാൽ അവർക്കെതിരെ നിയമ നടപടി അടക്കം സ്വീകരിക്കാനാണ് ഇവരുടെ തീരു മാനം .കിണറിന്റെ ചുറ്റുമതിലിൽ പരസ്യം പതിക്കുന്നതും അനുവദിക്കില്ല.

കിണറിനൊപ്പം ബസ്റ്റാന്റിനകവും ഓട്ടോ ടാക്സി തൊഴിലാളികൾ ചേർന്ന് വൃത്തിയാ ക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് സാരഥി കോർഡിനേറ്റർ സിസ്റ്റർ ടെസി, ഭാരവാഹി കളായ ഷിബിലി മണ്ണാറക്കയം, അഫ്സൽ ബഷീർ, എന്നിവരുംജനമൈത്രി പോലീസുദ്യോ ഗസ്ഥരായ കെ.ആർ സുരേഷ്, സി ജി രാജു, വാർഡംഗം ബീന ജോബി എന്നിവർ നേതൃ ത്വം നൽകി.