കാഞ്ഞിരപ്പള്ളി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്തമായ സമരമാർഗ്ഗം തുറ ന്ന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്.പഞ്ചായത്തിലെ മുഴുവൻ ബഹുജനങ്ങളെയും  അ ണിനിരത്തി “മാനവ സൗഹൃദ ശൃംഖല ” എന്ന പേരിൽ രാഷ്ട്രീയ-മത വ്യത്യാസങ്ങൾക്ക തീതമായി മനുഷ്യചങ്ങല സൃഷ്ടിച്ചാണ് ഭരണഘടനാ വിരുദ്ധമായ നിയമ ഭേദഗതിക്കെതി രെ കാഞ്ഞിരപ്പള്ളിയിലെ മതേതര സമൂഹം പ്രതിരോധം തീർക്കുന്നത്. ഫെബ്രു.7 ന് വൈ കിട്ട് 4 മണിക്ക് കെ കെ റോഡിൽ കുരിശു കവല മുതൽ ഇരുപത്തിയാറാം മൈൽ ജംഗ്ഷ ൻ വരെ ദേശീയപാതയുടെ വലതുവശത്തായി മനുഷ്യചങ്ങല സൃഷ്ടിക്കും. പരിപാടിക്ക് മുന്നോടിയായി 26 മൈൽ, പൂതക്കുഴി, പേട്ട കവല, ബസ് സ്റ്റാന്റ് ജംഗ്ഷൻ, കുരിശുകവ ല എന്നിവിടങ്ങളിൽ പൊതുയോഗങ്ങൾ ചേരും.3.45 ന് ട്രയൽ നടക്കും.കൃത്യം 4 മണിക്ക് തന്നെ ചങ്ങലയായി അണി ചേരുന്ന ജനങ്ങൾ ഭരണഘടനയുടെ ആമുഖം ഏറ്റ് ചൊല്ലും.

തുടർന്ന് പേട്ട കവലയിൽ മാനവ സൗഹൃദ സമ്മേളനം ചേരും. പരിപാടിയുടെ വിജയ ത്തിനായി ചേർന്ന സർവ്വകക്ഷി യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ അദ്ധ്യക്ഷയായി. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, മത-സാമുദായിക നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഷക്കീലാ നസീർ ചെയർപേഴ്സണും, എം.എ. റിബിൻ ഷാ, വി.സജിൻ എന്നിവർ കൺവീനർമാരുമായി സംഘാടക സമിതി രൂപീകരി ച്ചു.