വാഴൂർ : ബൈക്കിന്റെ സ്റ്റാൻഡ് റോഡിൽ തട്ടി മറിഞ്ഞ്മൊബൈൽ വ്യപാരിക്ക് ദാരു ണാന്ത്യം. വാഴൂർ ജംഗ്ഷനിലെ മൊബൈൽ ഷോപ്പ് ഉടമ നാസർ സൈനുദ്ധീനാ (31) ണ് അപകടത്തിൽ മരിച്ചത്. ബൈക്കിന്റെ സ്റ്റാൻഡ് എടുക്കാതെ ഓടിച്ച് വന്ന സൈനുദീന്റെ ബൈക്ക്, ഇതേ സ്റ്റാൻഡ് റോഡിൽ തട്ടി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് റോ ഡിൽ തലയടിച്ച് വീണ നാസർ തല്ക്ഷണം മരിച്ചു.

ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ വാഴൂർ ചാമംപതാൽ ജംഗ്ഷനിലായിരുന്നു അപകടം. ചാമംപതാൽ ജംഗ്ഷനിൽ മൊബൈൽ സ്ഥാപനം നടത്തുകയാണ് നാസർ. സ്ഥാപനത്തിലേയ്ക്ക് രാവിലെ ബൈക്കിലാണ് ഇദേഹം ദിവസവും പോകുന്നത്. പതിവ് പോലെ ശനിയാഴ്ച രാവിലെ ഷോപ്പിലേയ്ക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. റോഡിൽ സ്റ്റാൻഡ് തട്ടി ബൈക്ക് മറിയുകയായിരുന്നു.

റോഡിൽ തലയടിച്ച് അബോധാവസ്ഥയിൽ കിടന്ന നാസറിനെ ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറി യിൽ. മുസ്ലിം ലീഗ് സിനീയർ നേതാവ്  കരോട്ടുമുറിയിലിന്റെ മകനാണ് നാസ്സർ .