ചിറക്കടവ് സ്വദേശി രതീഷ് മോഹനൻ്റെ ബൈക്ക് പെട്രോൾ ഉപയോഗിച്ചു കത്തിച്ച കേ സിലെ പ്രതി പോലീസ് പിടിയിൽ. തെക്കേത്തുകവല ഇളംപുരയിടത്തിൽ ഗോപാലകൃ ഷ്ണൻ്റെ മകൻ ജയേഷ് (36) നെയാണ് പൊൻകുന്നം എസ്.ഐ കെ.ഓ സന്തോഷ് കുമാ റിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബൈക്ക് കത്തിച്ചത് ജയേഷാണെന്നു ള്ള രതീഷിൻ്റെ സംശയത്തിൻമേൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതി ക്കുകയായിരുന്നു.

ജയേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബൈക്ക് കത്തിക്കാനായി ഉപയോഗിച്ച പെ ട്രോൾ സൂക്ഷിച്ചിരുന്ന കുപ്പി കണ്ടെത്തുന്നതിനായി ഇയാളുടെ ഓട്ടോറിക്ഷയിൽ നടത്തിയ തെളിവെടുപ്പിനിടയിൽ പെട്രോൾ സൂക്ഷിച്ചിരുന്ന കുപ്പിയും 103 -ഗ്രാം കഞ്ചാവും ഓട്ടോ റിക്ഷയിൽ നിന്നും കണ്ടെത്തുകയും, കഞ്ചാവ് ഇയാൾ കുട്ടികൾക്കും മറ്റും വിൽപ്പനക്കാ യി സൂക്ഷച്ചിരുന്നതായി സമ്മതിക്കുകയുമുണ്ടായി. ഇയാൾക്കെതിരെ ബൈക്ക് കത്തിച്ച കേസു കൂടാതെ വിൽപ്പനക്കായി കഞ്ചാവ് സൂക്ഷിച്ചതിന് NDPS , JJ Act പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.