വഴിയില്‍ കിടന്ന് കിട്ടിയ അര ലക്ഷം രൂപ പോലീസ് മുഖേന തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍. നഷ്ട്ടപ്പെട്ടത് ലോണെടുത്ത തുക…

സത്യവും നന്‍മയും വറ്റാത്തവര്‍ നാട്ടിലിനിയും അവശേഷിക്കുന്നു എന്നതിന് ഉത്തമ ഉ ദാഹരണമാണ് ഷരീഫ്. പണത്തിന് ഏറെ ആവിശ്യമുണ്ടങ്കിലും വഴിയില്‍ കിടന്ന് ലഭിച്ച അഞ്ഞൂറിന്റെ കെട്ട് കണ്ട് ഷരീഫിന്റെ കണ്ണ് മഞ്ഞളിച്ചില്ല. ഈ തുക നഷ്ട്ടപ്പെട്ട ഉടമയു ടെ മാനസികാവസ്ഥയായിരുന്നു ഷരീഫിന്റെ മനമാകെ. ഇതോടെ ഈ പണം സ്റ്റേഷനില്‍ ഏല്‍പ്പിക്കാനായി ഷരീഫ് കുതിച്ചെത്തി, പണം എസ്.ഐക്ക് കൈമാറിയതോടെയാണ് മനസിന്റെ ഭാരം ഒഴിഞ്ഞത്.

കാഞ്ഞിരപ്പള്ളി മണിമല റൂട്ടില്‍ കത്തലാങ്കല്‍ പടിക്ക് സമീപത്ത് നിന്നും ഓട്ടം പോയി മട ങ്ങി വരവെ വഴിയില്‍ കിടന്ന് അമ്പതിനായിരം രൂപ ലഭിക്കുകയായിരുന്നു.അഞ്ചിലിപ്പ ജംഗ്ഷനില്‍ ഓട്ടോ ഓടിക്കുകയാണ്‌ന്പുത്തന്‍ വീട്ടില്‍ ഷരീഫ് കളഞ്ഞ് ലഭിച്ച പണം ഭാര്യ സഹോദരനും യൂത്ത് കോണ്‍ഗ്രസ് (എസ്) കോട്ടയം ജില്ലാ പ്രസിഡന്റ് ഷമീര്‍ ഷാ അഞ്ചിലിപ്പയുമായി കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെത്തി എസ്.ഐ ഫൈസല്‍ എം.എസിനെ ഏല്‍പ്പിച്ചിരുന്നു.

ഈ സമയം വീട്പണിയാനായി എസ്.ബി.ഐയില്‍ നിന്നും ലോണെടുത്ത അഞ്ച് ലക്ഷം രൂപയില്‍ നഷ്ടപ്പെട്ട അര ലക്ഷം രൂപയെ കുറിച്ചായിരുന്നു.ചിറക്കടവ് പാടിക്കല്‍ പി.ജെ എബ്രഹാമിന്റെ ചിന്ത. പണം നഷ്ട്ടപ്പെട്ട വിവരം വീട്ടിലറിയിക്കാതെ അയല്‍വാസിയും സുഹൃത്തുമായ ജയിംസിനോട് പറഞ്ഞു.നേരുള്ള പണം ദൈവം തിരികെ തരുമെന്നും രാ വിലെ സ്റ്റേഷനില്‍ പരാതി നല്‍കാമെന്നും ജയിംസ് അറിയിച്ചു. ലഭിച്ച തുക മടി കുത്തില്‍ സൂക്ഷിച്ച് ബൈക്കില്‍ തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു എബ്രഹാമിന് പണം നഷ്ടമായത്.

വെള്ളിയാഴ്ച്ച രാവിലെ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ട ജയിംസ് എബ്രഹാമി നെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നിവര്‍ കാഞ്ഞിരപ്പള്ളി സ്റ്റേഷനില്‍ രേഖകളു മായി ബന്ധപ്പെടുകയും പോലീസ് ഷരീഫ് മുഖേന പണം കൈമാറുകയും ചെയ്തു. ഇ ത്തരം സത്യസന്തരായ ആളുകളെയാണ് നാടിന് ആവിശ്യമെന്ന് പറഞ്ഞ എസ്.ഐ ഫൈ സല്‍ എം.എസ് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.