മണിമല : ബൈക്ക് യാത്രികനെ ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചശേഷം ഒളിവിലായി രുന്ന മണിമല സ്വദേശി തൃശൂരിൽ അറസ്റ്റിലായി. കറിക്കാട്ടൂര്‍ വാറുകുന്ന് ഭാഗത്ത് മൂ ത്തേടത്ത് വീട്ടില്‍ തോമാച്ചന്‍ എന്നു വിളിക്കുന്ന സന്ദീപ് എം തോമസ് (28) ആണ് അറ സ്റ്റിലായത്. ഇയാൾക്കെതിരെ 2017 മെയ്- ല്‍ മണിമല കോത്തലപടി ഭാഗത്ത് ഒരു വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടും മണിമല സ്റ്റേഷനില്‍ കേസുണ്ട്. 2018 ഡിസംബർ 13 ന് രാത്രി 9.30 മണിക്ക് മണിമല ബീവറേജ്പടി ഭാഗത്ത് വെച്ച് ബൈക്കില്‍ യാത്ര ചെയ്തു വന്ന ഉള്ളായം സ്വദേശിയെ ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചശേഷം ഇയാൾ സ്ഥലം വിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് തൂശ്ശൂരിലെത്തുകയും കുന്നംകുളത്ത് ഒരു കമ്പനിയില്‍ ഹെല്‍പ്പറായി ജോലി നോക്കിവരുകയായിരുന്നു. സ്ഥിരം മദ്യപാനിയായ സന്ദീപിന് രണ്ട് മാസം മുന്‍പ് ജോലി നഷ്ടപ്പെടുകയും, തുടര്‍ന്ന് അവിടെ കൂലി പണി ചെയ്തു വരുകയുമായിരുന്നു. കോട്ടയം ജില്ലാ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തിനൊടുവിൽ സന്ദീപി നെ തൃശ്ശൂര്‍ കെഎസ്ആർടിസി ബസ് സ്റ്റാന്റ് ഭാഗത്ത് വെച്ച് പോലീസ് പിടികൂടുകയാ യിരുന്നു. മണിമല പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, കവര്‍ച്ച, വ ധശ്രമം, അടിപിടി തുടങ്ങി നിരവധി കേസ്സുകളിലെ പ്രതിയാണ് സന്ദീപ്. ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷയും ലഭിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തി ല്‍, കാഞ്ഞിരപ്പളളി ഡിവൈഎസ്പി മധുസൂധനന്റെ നിര്‍ദ്ദേശപ്രകാരം, മണിമല സി ഐ അശോക് കുമാര്‍, ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്ക്വാഡില്‍പ്പെട്ട എ എസ് ഐ ബിനോയി, സിവില്‍ പോലീസ് ഓഫീസര്‍ മാരായ കെ എസ് അഭിലാഷ്, ശ്യാം എസ് നാ യര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി അടുത്ത മാസം 12 വരെ റിമാൻഡ് ചെയ്തു.