എക്സിറ്റ് പോൾ ഫലങ്ങൾക്കപ്പുറമുള്ള വലിയ മുന്നേറ്റമുണ്ടാകുമെന്ന് പത്തനംതിട്ടയി ലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. കാഞ്ഞിരപ്പള്ളി മേഖലയിൽ പര്യടന ത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാഥാർത്ഥ്യവുമായി എക്സിറ്റ് പോളു കൾക്ക് ബന്ധമുണ്ടെന്ന് താൻ കരുതുന്നില്ലന്നും ആന്റോ പറഞ്ഞു. ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനമില്ല, ബിജെ പി മണ്ഡലത്തിൽ വളരെ പിന്നിലാണ്.

സ്വീകരണ സമ്മേളനങ്ങളിൽ ഇന്നുവരെ സഹായിക്കാത്തവരുടെ വരെ പിന്തുണയുണ്ടാ കുന്നുണ്ടന്നുംയുഡിഎഫിന് മണ്ഡത്തിൽ വ്യക്തമായ മുന്നേറ്റമുണ്ടന്നും ആന്റോ പറഞ്ഞു .രാവിലെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തീക്കോയിൽ നിന്നാണ് ആന്റോയുടെ പര്യടനം ആരംഭിച്ചത്.തുടർന്ന് കാള കെട്ടി, കപ്പാട്, വില്ലണി, തമ്പലക്കാട് എന്നിവിടങ്ങ ളിലും പാറത്തോട് പഞ്ചായത്തിന്റെ വിവിധ മേഖലകളിലും പര്യടനം നടത്തി. ഡോ. എൻ ജയരാജ് എംഎൽഎ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോളി മടുക്കക്കുഴി, പി എ ഷമീർ, പ്രൊഫ റോണി കെ ബേബി എന്നിവരും ആന്റോയ്ക്കൊപ്പം ഉണ്ടായിരുന്നു.