ദു:ഖശനിയാഴ്ച്ച ആചരണത്തിന്റെ ഭാഗമായി കപ്പാട് മാർസ്ലീവാ ദേവാലയത്തിലേക്ക് നടന്നു പോയ കാൽ നടയാത്രികക്ക് കാറിടിച്ച് പരിക്ക്.കപ്പാട് തെക്കേക്കുറ്റിൽ ഡെയ്സി സോജൻ (54) യാണ് പരിക്കേറ്റത്.കപ്പാട് പള്ളിക്ക് സമീപം രാവിലെ ആറേകാലോടെ യായിരുന്നു സംഭവം.
മലയാറ്റൂരിൽ നിന്നും വന്ന കാറിന്റെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്. സാരമായി പരിക്കേറ്റ ഡെയ്സിയെ ഉടൻ തന്നെ നാട്ടുകാർ ഇരുപത്തി യാറാം മൈൽ മേരീ ക്വീൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.