കെ.എസ്.എഫ്.ഇ ഏജൻ്റ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ ശിൽപശാല സംസ്ഥാന ജന.സെക്രട്ടറി ഇ.കെ.സുനിൽ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ജില്ലാ കമ്മറ്റി ഓഫീസ് ഹാളിൽ ചേർന്ന ശിൽപശാലയിൽ ജില്ലാ പ്രസിഡണ്ട് കെ.ഇ.മോനി ച്ചൻ അദ്ധ്യക്ഷനായി. അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി എം.എ.റിബിൻ ഷാ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു.

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ദിയ സതീശ്, മുതിർന്ന ഏജൻ്റുമാരായ കെ.ഇ.മോനിച്ചൻ,ഓം പിള്ള, കെ.എൻ.ശ്രീധരൻ എന്നിവർക്ക് സംസ്ഥാന ജന.സെക്രട്ടറി ഉപഹാരം നൽകി ആദരിച്ചു. ജില്ലാ ഭാരവാഹി കളായ ശ്രീകല, ഓംപിള്ള, പ്രീതി എന്നിവർ പ്രസംഗിച്ചു.