പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ കോന്നി ബ്ലോക്കിലെ തിരഞ്ഞടുപ്പ് പര്യടനം  ഏനാദിമംഗലം പഞ്ചായത്ത് ജംഗ്ഷനില്‍ പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോര്‍ജ് ഉദ്ഘാ ടനം ചെയ്തു. സ്വീകരണത്തിന് നന്ദി അറിയിച്ചു സംസാരിച്ച സ്ഥാനാര്‍ത്ഥി പ്രദേശത്തെ എല്ലാ സമ്മതിദായകരോടും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയായ തനിക്ക് വോട്ടു ചെയ്ത് വിജയിപ്പിച്ച് അനുഗ്രഹിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
ഏനാദിമംഗലം പഞ്ചായത്തത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പര്യടനം ഭൂതങ്കര വെട്ടിപ്പുറത്തു നിന്ന് കലഞ്ഞൂര്‍ പഞ്ചായത്തിലെ മല്ലംങ്കുഴ ജംഗ്ഷനില്‍ പ്രവേശിച്ച പര്യടനം അതിരുങ്കലില്‍ സമാപിച്ചു. തുടര്‍ന്ന് അരുവാപ്പുലം പഞ്ചായത്തില്‍ പ്രവേശിച്ച പര്യടനത്തെ മ്ലാന്തടം ലക്ഷം വീട് കോളനിയില്‍ സ്വീകരണം നല്‍കി.
 പ്രമാടം ഗ്രാമപഞ്ചായത്തിലേയ്ക്ക് പ്രവേശിച്ച പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീക രണം ഏറ്റുവാങ്ങി പ്രമാടം അന്തി ചന്തയിൽ ഇന്നലത്തെ പര്യടനം സമാപിച്ചു, തുടർന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്തിലാണ്  പര്യടനം സമാപിച്ചത്. സ്വീകരണ പരിപാടികള്‍ ക്ക് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഏബ്രാഹം വാഴയില്‍, കൺവീനര്‍ എസ്. സന്തോഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സ്ഥാനാർത്ഥി ശനിയാഴ്ച്ച അടൂർ ബ്ലോക്കിലെ പള്ളിക്കൽ, പഴകുളം, പെരിങ്ങനാട്, മണ ക്കാല, ഏറത്ത്, അടൂർ, പറകോട്, ഏഴംകുളം, ഏനാത്ത്, മണ്ണടി, കടമ്പനാട്, മണ്ഡലങ്ങ ളിൽ പര്യടനം നടത്തും.