ഡിവൈഎഫ്ഐ മുണ്ടക്കയം സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുക്ക് വണ്ടി പ്രയാണം ആരംഭിച്ചു.ബ്ലോക്ക് സെക്രട്ടറി ബി ആർ അൻഷാദ് ഫ്ലാഗ് ഓഫ് ചെ യ്തു. ആദ്യം ബുക്ക് വണ്ടി മുരിക്കുംവയൽ എൽപി സ്കൂളിൽ എത്തി. മേഖലാ പ്രസിഡ ണ്ട് രതീഷ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോ ക്ക്  പ്രസിഡൻറ് റിനോഷ്, ബ്ലോക്ക് കമ്മിറ്റി അംഗം അപർണ ,സിപിഐഎം മുണ്ടക്ക യം സൗത്ത് ലോക്കൽ സെക്രട്ടറി പി കെ പ്രദീപ് ,ലോക്കൽ കമ്മിറ്റി അംഗo കെ എൻ സോമരാജൻ, ഡിവൈഎഫ്ഐ മേഖലാ ഭാരവാഹികളായ അനന്തു, അശോകൻ , വിപിൻ,റിയാസ് എന്നിവർ സംസാരിച്ചു.
തുടർന്ന് ബുക്ക് വണ്ടി വണ്ടൻപതൽ എൽപി സ്കൂളിൽ എത്തി. പഠനോപകരണ വിത രണം ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ  പി ആർ അനുപമ ഉദ്ഘാടനം ചെയ്തു. സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഫൈസൽ മോൻ, അൻസർ, പാർട്ടി ബ്രാഞ്ച് സെക്രട്ടറി  നിയാസ് എന്നിവർ സംസാരിച്ചു.