പൂഞ്ഞാർ: എൽ ഡി എഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിന് പൂഞ്ഞാർ മണ്ഡലത്തിൽ വൻ സ്വീകരണം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വൻ ജനപിന്തുണയാണ് വീണാ ജോർജ്ജിന് ലഭിച്ചത്. പൂഞ്ഞാർ മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലാണ് സ്ഥാനാ ർത്ഥി പര്യടനം നടത്തിയത്.
രാവിലെ ഏട്ട് മണിക്ക് ചേനപ്പാടിയിൽ നിന്നും ആരംഭിച്ച പര്യടനം ഒഴക്കനാട്, പൊരിയൻമല, ശ്രീനിപുരo, നെടുങ്കാവ് വയൽ ,മണിപ്പുഴ, എരുമേലി ടൗൺ വഴി ചെറുവള്ളിയിൽ പര്യടനം സമാപിച്ചു.തുടർന്ന് ഉച്ചഭഷണത്തിനു ശേഷം മൂലക്കയത്ത് നിന്നും ആരംഭിച്ച പര്യടനം ഏയ്ഞ്ചൽവാലി, പാണപിലാവ്, മുട്ടപ്പള്ളി,മുക്കുട്ടുതറ, എലിവാലിക്കര, തുമരംപാറ, ഇരുമ്പൂന്നക്കര, പൊടിമറ്റം, 26 മൈൽ, കുളപ്പുറം ,കൂവപ്പള്ളി ,ഇടക്കുന്നം വായനശാല, ഇടക്കുന്നം പള്ളിമുക്ക്, മുക്കാലി, പാറത്തോട്, പാറത്തോട് പള്ളിപ്പടി, ചിറ്റടി, ചോറ്റി, ഊരക്കനാട്, വേങ്ങത്താനം മുതുകുളം പാലപ്ര വഴി പഴുമലയിൽ പര്യടനം സമാപിച്ചു.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിക്ക് ഹാരാപ്പണം നടത്താനും ഉപകാരം നല്കുവനുമായി നിരവധി പേരാണ് എത്തുന്നത്.നേതാക്കളായ ഷാനവാസ്, ജോസ് പഴയ തോട്ടം, അപ്പച്ചൻ, കെ ടി പ്രമിദ്, സുബ്രഹ്മണ്യൻ, കെ ടി ശിവൻ, മുരളി, നെജീബ്, കൃഷ്ണകുമാർ, കെ എം രാജേഷ് ,തങ്കമ്മ ജോർജ്ജ് കുട്ടി തുടങ്ങിയവർ പര്യടനത്തിൽ പങ്കെടുത്തു.സ്ഥാനാർത്ഥി ഇന്ന് കാഞ്ഞാരപ്പള്ളി മണ്ഡലത്തിൽ പര്യടനം നടത്തും