നാഷണൽ ഇൻസ്റ്റിറ്റൂഷ്യൻ ഫോർ ക്വളിറ്റി ആൻഡ് റിലയബിലിറ്റി (NIQR) നൽകുന്ന ക്വ ളിറ്റി പ്രൊമോഷൻ നാഷണൽ അവാര്ഡിന് അമൽ ജ്യോതി എൻജിനീയറിങ് കോളേജ് , കാഞ്ഞിരപ്പള്ളി അർഹത നേടി. ഗുണ നിലവാരത്തിൽ ലോകോത്തര മേന്മ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രൊഫഷണൽ സ്ഥാപനമാണ് NIQR. മൂന്ന് ദശാബ്ദ ത്തിൽ ഏറെയായി ഇന്ത്യയുടെ നാനാഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ചെന്നൈ കേന്ദ്രമായി ട്ടുള്ള NIQR വ്യവസായ സേവന മേഖലകളിൽ ഗുണമേന്മ ജീവിതരീതിയായി ഉറപ്പിക്കാൻ ശ്രമിക്കുന്നു. NIQR വിവിധ പരിശീലന പരിപാടികളായ സെമിനാറുകൾ, വർക്ക്ഷോപ്പു കൾ, കൺസൾട്ടൻസി സർവീസുകൾ ,ക്ലാസ്സുകൾ, പഠന ഉപാധികൾ തുടങ്ങിയവ വ്യവ സായികൾക്ക് സംഘടിപ്പിക്കുന്നു.

ക്വാളിറ്റി പ്രമോഷന് വേണ്ടിയുള്ള 2019ലെ ഏറ്റവും മികച്ച കോളേജ് സ്റ്റുഡൻറ് ചാപ്റ്റ റിനുള്ള പ്രൊഫ. ഡി ആർ കിരൺ അവാർഡ് ഗോൾഡൺ കാറ്റഗറിയാണ് അമൽജ്യോതി കോളേജിന് ലഭിച്ചത്.ചെന്നൈയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ NIQR അമൽജ്യോതി ചാപ്റ്റർ കോർഡിനേറ്റർ പ്രൊഫസർ ഷെറിൻ തമ്പി, സ്റ്റുഡന്റ് ചാപ്റ്റർ ചെയർമാൻ അ ശ്വിൻ എസ് നായർ എന്നിവർ ,അണ്ണാ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എം കെ സൂറപ്പയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
NIQR ദേശീയദ്ധ്യക്ഷൻ എസ് രാജശേഖരൻ ,സെക്രട്ടറി ഗൗരീശങ്കർ,NIQR തിരുവനന്തപുരം ചാപ്റ്റർ അദ്ധ്യക്ഷൻ ആദി ഭഗവാൻ, സെക്രട്ടറി മുത്തു ഗണപതി ,ഡി ആർ കിരൺ എ ന്നിവർ പ്രസംഗിച്ചു.