എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ;ഫല പ്രഖ്യാപനം മെയ് 10ന് ഉള്ളിൽ
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ നടത്തും.നാലര ലക്ഷം വിദ്യാർ ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുക.ഫെബ്രുവരി  27 മുതൽ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ മാതൃക പരീക്ഷ നടത്തും.മെയ് 10ന് ഉള്ളിൽ ഫല പ്രഖ്യാപനം നടത്തും.
70 മൂല്യനിർണയ ക്യാമ്പുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. അതേസമയം, ഹ യർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ മാര്‍ച്ച് 10 മുതൽ മാര്‍ച്ച് 30 വരെയുള്ള തിയതികളിലാണ് നടത്തുക.മാതൃക പരീക്ഷ ഫെബ്രുവരി 27 മുതൽ മാര്‍ച്ച് 3 വരെയുള്ള തിയതികളിലായിരിക്കും.
രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്റ്റിക്കല്‍ പരീക്ഷകൾ ഫെബ്രുവരി 1ന് തുട ങ്ങും.മെയ് 25നുള്ളില്‍ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപി ക്കും.