കൃത്രിമബുദ്ധിയും റോബോട്ടിക്‌സും എന്ന വിഷയത്തില്‍ സംസ്ഥാനതല ഏ കദിന സെമിനാര്‍ മാര്‍ച്ച് 6 ന് രാവിലെ 10 മുതല്‍ മുരിക്കുംവയല്‍ ശ്രീ ശബ രീശ കോളേജില്‍ നടക്കും. കോളേജിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌ മെന്റിന്റെയും, സൃഷ്ടി റോബോട്ടിക്‌സ് ഇന്ത്യയുടെയും, റാസ് അല്‍ഗതി റോബോട്ടിക് & ഓട്ടോമേഷന്‍ യു.എ.ഇ യുടെയും ആഭിമുഖ്യത്തിലാണ് സെ മിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഐക്യ മല അരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ. സജീവ് സെമിനാര്‍ ഉത്ഘാടനം ചെയ്യും. മല അരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. ആര്‍. ഗംഗാധരന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ പ്രൊഫ. വീ.ജി. ഹരീഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ദുബായിലെ റാസ് അല്‍ഗതി റോ ബോട്ടിക് & ഓട്ടോമേഷന്‍ ഡയറക്ടറും, റോബോറേവ് ഇന്ത്യ മിഡില്‍ ഈ സ്റ്റ് ഡയറക്ടറും, സൃഷ്ടി റോബോട്ടിക്‌സ് സി.ഇ.ഒ. യുമായ പ്രൊഫ.സുനില്‍ പോള്‍ സെമിനാര്‍ നയിക്കും. അഡ്വ. ഫസലൂര്‍ റഹ്മാന്‍, കമ്പ്യൂട്ടര്‍ ആപ്‌ളി ക്കേഷന്‍ വിഭാഗം മേധാവി അനിത കൃഷ്ണ ജി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ഐ.ടി.പ്രൊഫഷണല്‍സ്, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍ തുട ങ്ങിയവര്‍ക്ക് റോബോട്ടിക്‌സിലെ അടിസ്ഥാന പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറില്‍ 160 സീറ്റുകള്‍ ലഭ്യമാണ്. പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റുകളി ല്‍ റിസര്‍വേഷന്‍ ഉണ്ട്. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. രജി സ്‌ട്രേഷനായി www.sreesabareeesacollege.in എന്ന വെബ് സൈറ്റില്‍ ന്യൂസ് ആ ന്റ് അനൗണ്‍സ്‌മെന്റിലെ ലിങ്ക് ഉപയോഗിക്കാവുന്നതാണ്. സ്‌പോട്ട് രജി സ്‌ട്രേഷന്‍ 6 ന് രാവിലെ 9.30 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് 04828 278 560.