എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനു രാജ്യവ്യാപകമായി നടത്തിയ നീറ്റ്  പരീക്ഷയില്‍ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ ഡെറിക് ജോസ ഫിന് ദേശീയതലത്തില്‍ 6-ാം റാങ്കും കേരള റീജണില്‍ ഒന്നാം റാങ്കും. പതിനൊന്നരല ക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ എഴുതിയത്.

അഖിലേന്ത്യാതലത്തില്‍ നടന്ന എയിംസ്, ജിപ്‌മെര്‍, കെ.വി.പി.വൈ പരീക്ഷകളിലും  ഡെറിക് ജോസഫ് ഉന്നതവിജയം നേടിയിരുന്നു. എയിംസ് പ്രവേശന പരീക്ഷയില്‍ 16-ാം റാങ്കും ജിപ്‌മെര്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 17-ാം റാങ്കും കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന ദേശീയ പരീക്ഷയില്‍ ഒന്നാം റാങ്കും നേടിയിരുന്നു.

സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറായ കണ്ണൂര്‍ ഇരിട്ടി മാമ്മൂട്ടില്‍ എം.ഡി ജോസഫിന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ ലിലിയ മാത്യുവിന്റെയും പുത്രനാണ് ഡെറിക്.  ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കളായ ഡേവിഡ് ജോസഫ് (കോഴിക്കോട് മെഡിക്കല്‍ കോളജ്  എം.ബി.ബി.എസ് വിദ്യാര്‍ത്ഥി) ജെറാള്‍ഡ്  ജോസഫ് (കോഴിക്കോട് എന്‍.ഐ.ടി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി) എന്നിവരാണ് സഹോദരങ്ങള്‍. SAPS 123 copy
മാനേജര്‍ ഫാ.ഡൊമിനിക് കാഞ്ഞിരത്തിനാല്‍, പ്രിന്‍സിപ്പല്‍ ഫാ.സണ്ണി കുരുവിള മണിയാക്കുപാറ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനു കെ മാത്യു, പി.ടി.എ പ്രസിഡന്റ് അഡ്വ സോണി തോമസ്, ക്ലാസ്ടീച്ചര്‍  ശാരിമോള്‍ എസ് എന്നിവര്‍ പത്രസമ്മേളന ത്തില്‍ പങ്കെടുത്തു.