കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൽ മൽസരിക്കുന്ന യു.ഡി.എഫ് സ്ഥാനാർ ത്ഥികൾക്കെതിരേ പ്രവർത്തിക്കുന്നു എന്ന പരാതിയിൽ കാഞ്ഞിരപ്പള്ളി മുൻ ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റും കോൺഗ്രസ് കാഞ്ഞിരപ്പള്ളി മുൻ മണ്ഡലം പ്രസിഡന്റുമയ ബേബി വട്ടയ്ക്കാടിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി ഡി.സി.സി പ്ര സിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി ബേബി വട്ട യ്ക്കാടിന് ഡി.സി.സി കാരണം കാണിക്കൽ നോട്ടീസ് നൽകി.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉൾപ്പടെ നടത്തിയ പാർട്ടി വിരുദ്ധ പ്രവർത്തന ങ്ങളുടെ പേരിലാണ് അച്ചടക്ക നടപടി എന്ന് കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തമാ ക്കിയിട്ടുണ്ട്.
Attachments area