കാഞ്ഞിരപ്പള്ളി ബിആര്‍സിയുടെ കീഴില്‍ കിടപ്പിലായ കുട്ടികള്‍ക്കുള്ള അവശ്യമരു ന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണം നടന്നു. കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വാരിക്കാടന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷതവഹിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍ എ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ തങ്കപ്പന്‍, ഡിപിസി കെ.ജെ പ്രസാ ദ്, ബിനു എബ്രഹാം,ഫൈസല്‍ കെ.കെ,ജോര്‍ജ് കോര, റീബി വര്‍ഗീസ്, ശീതള്‍ എന്നി വര്‍ പ്രസംഗിച്ചു.സ്വരുമ, ദയ പാലിയേറ്റീവ്, ലയണ്‍സ് ക്ലബ്ബ്, ചെമ്മലമറ്റം വിന്‍ സെന്റ് ഡി പോള്‍, റിവര്‍വ്യൂ, കുന്നുംഭാഗം റസിഡന്റ് അസോസിയേഷനുകള്‍, അസോവ ക്ല ബ്ബ് അംഗങ്ങള്‍ പങ്കെടുത്തു. കിടപ്പിലായകുട്ടികള്‍ക്കുവേണ്ടി നിരവധി പ്രവര്‍ത്തനങ്ങ ളാണ് ബിആര്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.