പാറത്തോട്:പാറത്തോട് ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടു ത്തി വനിതാ ഘടക പദ്ധതിയുടെ ഭാഗമായി നാല് ലക്ഷം രൂപ ചെലവഴിച്ച് 4,5 വാര്‍ഡു കളില്‍പ്പെട്ട 12 ഓളം കുടുംബശ്രീ അംഗങ്ങള്‍ ചേര്ന്ന് രൂപീകരിച്ച “സിംഫണി” ശിങ്കാരി മേളത്തിന്‍റെ ഔപചാരിക ഉദ്ഘാടനം 18-ാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗ്രാ മപഞ്ചായത്ത് പ്രസിഡന്‍റ് ബിനു സജീവ് നിര്‍വ്വഹിച്ചു. വിപിന്‍ പൊന്‍കുന്നത്തിന്‍റെ നേ തൃത്വത്തില്‍ 12 ഓളം കുടുംബശ്രീ അംഗങ്ങള്‍ കഴിഞ്ഞ 9 മാസക്കാലം കഠിനമായ പരിശീ ലനത്തിലൂടെയാണ് “സിംഫണി” ശിങ്കാരി മേളത്തിന് രൂപം കൊടുത്തത്.
തൊഴില്‍രഹിതരായ ഈ വീട്ടമ്മമാര്‍ക്ക് ഈ പദ്ധതിയിലൂടെ ഒരു സ്ഥിരവരുമാനം ലഭി ക്കുന്നതിന് സാധിക്കുയും ചെയ്യുന്നതോടൊപ്പം പാറത്തോട് ഗ്രാമപഞ്ചായത്ത് ഭരണ സമി തിയ്ക്ക് അഭിമാന നിമിഷം കൂടിയാണ്.വാര്‍ഡ് മെമ്പര്‍മാരായ ഡയസ് കോക്കാട്ട്,ജയാ ജേക്കബ്ബ് എന്നിവര്‍ ഇവര്‍ക്കുവേണ്ട പ്രോത്സാഹനം നല്‍കിയതോടൊപ്പം കുടുംബശ്രീ സി .ഡി.എസിന് ഏറെ അഭിമാനിക്കുവാന്‍ ഒരവസരം കൂടി ലഭിച്ചിരിക്കുകയാണ്. പദ്ധതി യ്ക്ക് ഐ.ഒ.ബി ബാങ്കില് നിന്നും ഒരു ലക്ഷം രൂപ ലോണ്‍ ലഭിച്ചിട്ടുണ്ട്.
“സിംഫണി” ശിങ്കാരി മേളത്തിന്റെ ഭാരവാഹികള്‍  പ്രസിഡന്‍റ്ഷൈനി സാബു,ഓട്ടുക്കു ന്നേല്‍ സെക്രട്ടറി മോളമ്മ ബേബി,കല്ലുവേലില്‍,മൊബൈല്‍ നമ്പര്‍-7560879788