കാഞ്ഞിരപ്പള്ളി ഏകെജെഎം ഹയർ സെക്കൻഡറി സ്കൂളിന്റെ  അറുപത്തിരണ്ടാമത് വാർഷികാഘോഷം സീറോ മലബാർ സഭ ക്യുരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാ ണി യപുരയ്ക്കൽ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ ബർസാർ ഫാ. വിൽസൺ പുതുശ്ശേരി അദ്ധ്യ ക്ഷത വഹിച്ച യോഗത്തിൽ ഫാ. അന്റു സേവ്യർ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻ സിപ്പൽ ഫാ അഗസ്റ്റിൻ പീടികമലയോടൊപ്പം ജെയിംസ് പി ജോൺ, മായാ മാത്യു, ഡ്സൺ ഡൊമിനിക് എന്നിവർ  2022-23  അധ്യയന വർഷത്തെ റിപ്പോർട്ട് അവതരിപ്പി ച്ചു. ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎൽഎയുമായ എം.ജയരാജ് ആശംസാ സന്ദേശം നൽകി.  തദവസരത്തിൽ ഈ  വർഷം സർവ്വീസിൽ നിന്നും പിരിയുന്ന അദ്ധ്യാപകരെ യും ആദരിച്ചു.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത്  പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് മെ മ്പറും സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സണുമായ ജസ്സി ഷാജൻ, വാർഡ് മെമ്പർ മഞ്ജു മാത്യു, പി.റ്റി.എ. പ്രസിഡന്റ് ടോം സെബാസ്റ്റ്യൻ, എംപിറ്റിഎ പ്രസിഡന്റ് ആര്യ ഗോപി ദാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വർണ്ണാഭമായ കലാപരിപാടികൾക്കൊപ്പം  പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ തിളക്ക മാർന്ന വിജയം നേടിയ പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സ്കൂൾ കലോത്സവത്തിൽ വിജയം കൈവരിച്ച കുട്ടികളുടെ കലാപരിപാടികൾ കലാസന്ധ്യക്ക് മികവേകി.