സ്മാർട്ട് ഇന്ത്യ അഖിലേന്ത്യാ ഹാക്കത്തോൺ ഗ്രാന്റ് ഫിനാലെക്ക് കാഞ്ഞിരപ്പള്ളി അമ ൽ ജ്യോതിയിൽ വർണ്ണാഭമായ തുടക്കം കുറിച്ചു. ഗോവ ഗവർണർ പി. എസ്.ശ്രീധരൻ പിള്ള ഹാക്കത്തോൺ  ഓൺലൈനിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോളേ ജിൽ നടന്ന ചടങ്ങിൽ ആന്റോ ആൻറണി എം.പി. മുഖ്യ അതിഥി ആയിരുന്നു. കോ ളേജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ അനിരുദ്ധ് ഠാക്കൂർ, കോളജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഗ്രാന്റ് ഫിനാ ലെ ചീഫ് കോർഡിനേറ്റർ പ്രൊഫ.ബിനു. C. എൽദോസ് എന്നിവർ സംസാരിച്ചു.

5 ദിവസങ്ങളിൽ രാത്രിയും പകലും തുടർച്ചയായി നടക്കുന്ന ഗ്രാൻഡ് ഫിനാലയിൽ 18 ടീമുകൾ പങ്കെടുക്കുന്നുണ്ട് . വിജയികളാകുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും, രണ്ടാം സമ്മാനമായി 75,000 രൂപയും, മൂന്നാം  സമ്മാനമായി 50000 രൂപയും ലഭിക്കും. ഇന്ന് വൈകിട്ട് 8 മണിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വി ദ്യാർത്ഥികളുമായി സംവദിക്കുo. ഗ്രാൻഡ്ഫിനാലെ 29ന് സമാപിക്കും.