എരുമേലി : ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് പ്ലാസ്റ്റിക് ബാഗും വാട്ടർ ബോട്ടിലുമില്ല. പകരം തുണസഞ്ചിയും ക്ലാസ് മുറികൾക്കടുത്ത് ശുദ്ധജ ലവുമായി പ്യൂരിഫൈഡ് കിയോസ്കുകളുമുണ്ട്. എഴുതിതീരുന്ന പേന കൾ മണ്ണിനെ നശിപ്പിക്കാൻ ഇവർ അനുവദിക്കില്ല. പകരം ശേഖരിച്ച് വെച്ച് റീ സൈക്ലിങിന് നൽകി വീണ്ടും ഉപയോഗിക്കും. ഈ മഴക്കാല ത്ത് ഒരു തുളളി വെളളം പോലുംഇവരാരും പാഴാക്കിയില്ല .cms lp school vechoochira 1
ഒന്നും രണ്ടുമല്ല 500 മഴക്കുഴികളാണ് വീട്ടിലും സ്കൂളിലുമായി  നിർമി ച്ചത്. നിർധനയായ സഹപാഠി സാന്ദ്രയുടെ മാരകരോഗത്തിന് ചികിത്സ ക്കായി സമാഹരിച്ച് നൽകിയത് മൂന്ന് ലക്ഷം രൂപ. അവൾ രോഗം മാറി യെത്തിയപ്പോൾ അവളുടെ വീടെന്ന സ്വപ്നത്തിന് ഇവർ തറക്കല്ലിട്ടു കഴിഞ്ഞിരുന്നു. വീട് നിർമിക്കാൻ നാല് മണിക്കൂർ കൊണ്ട് നാടിൻറ്റെ സുമനസുകളിൽ നിന്ന് സ്വരുക്കൂട്ടിയത് 12 ലക്ഷം രൂപ.cms lp school vechoochira 4
ഇവർ നീട്ടിയ കൈകളിലൂടെ  ജാതിമത രാഷ്ട്രീയഭേദമന്യെ നാട് ഒന്നായി കരുണയുടെ വാതിൽ തുറക്കപ്പെടുകയായിരുന്നു. ഏതാനും ആഴ്ചക ൾക്കുളളിൽ സാന്ദ്രയുടെ സ്വപ്നഭവനം യാഥാർത്ഥ്യമാകും. ഇന്നലെ വീടിൻറ്റെ മേൽക്കൂരയുടെ കോൺക്രീറ്റിങ് ജോലികളിൽ കുട്ടികൾ സഹാ യിക്കാനെത്തി.
പണികൾ നടത്തിയ തൊഴിലാളികൾ വേതന തുക വീട് നിർമാണചെ ലവിലേക്ക് സംഭാവനയായി നൽകുകയും ചെയ്തു. ചികി ത്സയിലെ പിഴവ് മൂലം പേസ്മേക്കറിൻറ്റെ ഭാഗം നീക്കം ചെയ്യാനാകാ തെ  സ്കൂളിലെ ബസിൻറ്റെ ഡ്രൈവർ ബിനോയി മരണത്തോട് മല്ലടിച്ച പ്പോൾ ഇവരായിരുന്നു രക്ഷകർ.cms lp school vechoochira
ഇവർ സമാഹരിച്ച് നൽകിയ ആറ് ലക്ഷം ചെലവിട്ട് ഹൃദയം തുറന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ആ ജീവൻ തിരിച്ചുപിടിച്ചത്. ബിനോയിയുടെ മകനായ ഓട്ടിസം ബാധിച്ച ഏദൻ എന്ന അഞ്ചുവയ സുകാരനെ ഏറ്റെടുത്തതും ഇവരായിരുന്നു. തല നേരെ നിൽക്കുകയി ല്ലാത്ത, കൈകാലുകൾക്ക് ചലനശേഷി കുറവായ ഏദന് പരസഹായ മില്ലാതെ ഇരിക്കാനും കിടക്കാനും സഞ്ചരിക്കാനും കഴിയുന്ന അത്യാധു നിക കസേര ഇവർ വിദേശത്തുനിന്നും ഇറക്കുമതി ചെയ്തു നൽകിയാ ണ് അവനെ ക്ലാസിലെത്തിച്ചത്.cms lp school vechoochira 2ഏദൻറ്റെ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നതും ഇവർ തന്നെ. ഓരോ ക്ലാസ് മുറിയിലെയും പെട്ടിയിൽ ഏദൻറ്റെ ചികിത്സക്കായി ദിവസവും തുക നിക്ഷേപിച്ച് നൽകികൊണ്ടിരിക്കുന്നു. എല്ലാ ബുധൻ ദിവസങ്ങളി ലും ഇവർ കൊണ്ടുവരുന്ന പൊതിച്ചോറാണ് പെരുന്തേനരുവി വയോ ധികഭവനത്തിലെ അന്തേവാസികളുടെ ഉച്ച ഭക്ഷണം. അവരെ പുറംലോ കം കാണിച്ച് സന്തോഷം പകർന്നതും ഇവരായിരുന്നു.cms lp school vechoochira 4
കടലും കടൽതീരവും കായലും പുഴയും കൊട്ടാരവും പർവതനിരക ളുമെല്ലാം അവരെ കൂട്ടിക്കൊണ്ടുപോയി ഇവർ കാട്ടിക്കൊടുത്തു. ഓ ണത്തിന് സ്കൂളിലേക്ക് ഇവർ കൂട്ടിക്കൊണ്ടുവന്നത് താലൂക്കിലെ ഭിന്ന ശേഷിക്കാരും സ്കൂളിൽ പോയിട്ടില്ലാത്തതുമായ 45 കുട്ടികളെയായിരു ന്നു. അവർക്കൊപ്പം ഭക്ഷണം കഴിച്ച് സമ്മാനങ്ങളും സ്നേഹവും വാ ത്സല്യവും ഇവർ ആവോളം പകർന്നു നൽകി.cms lp school vechoochira 5 copy
കാടുപിടിച്ച സ്കൂൾമുറ്റം ഇവർ നെൽപാടമാക്കി. നെല്ല് കൊയ്തെടുത്ത് അരിയാക്കി ചോറ് വിളമ്പി കഴിച്ചു. മുതിരയും നിലക്കടലയും സകല വിധ പച്ചക്കറികളും വാഴയും റെഡ് ലേഡി പപ്പായമരങ്ങളുമെല്ലാം ഇത്തിരിപ്പോന്ന സ്കൂൾമുറ്റത്ത് ഇവർ വിളയിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാന കൃഷിവകുപ്പ് മികച്ച കാർഷിക സൗഹൃദ വിദ്യാലയമായി അവാർഡ് നകി ആദരിച്ചതും ഈ സ്കൂളിനെ.cms lp school vechoochira 3
മികച്ച പ്രധാന അധ്യാപകനുളള ബഹുമതിയുൾപ്പടെ ഒരു ഡസനിലേറെ പുരസ്കാരങ്ങളാണ് പോയ വർഷം സ്കൂളിനെ തേടിയെത്തിയത്. ഹൈ സ്കൂളോ യു പി സ്കൂളോ കണ്ണഞ്ചിപ്പിക്കുന്ന ഇംഗ്ലീഷ് മീഡിയമോ അല്ല ഈ സ്കൂൾ. കേവലം കൊച്ചുകുട്ടികൾ മാത്രം പഠിക്കുന്ന എൽ പി സ്കൂളിലാണ് ഈ നേട്ടങ്ങളെല്ലാമെന്നറിയുക. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുളിൽ പഠിക്കുന്ന കൊച്ചുകുട്ടികളാണ് ഈ സ്കൂളിൻറ്റെ നൻമമ രങ്ങൾ. ഇവിടെ കുട്ടികളെ ചേർക്കാൻ കഴിഞ്ഞത് പുണ്യമായി കരുതു ന്നു രക്ഷിതാക്കൾ.
അകമഴിഞ്ഞ സംതൃപ്തിയിലാണ് അധ്യാപകരും. ഇത്തവണത്തെ അധ്യ യനവർഷത്തിൽ കുട്ടികളെ ചേർക്കാൻ തിരക്ക് നീളുകയായിരുന്നു ഇവി ടെ. ഇനി പറയാം ആ സ്കൂൾ ഏതാണെന്ന്. എരുമേലിയിൽ നിന്നും ആറ് കിലോമീറ്ററകലെ വെച്ചൂച്ചിറ എണ്ണൂറാംവയലിലാണ് നാടിൻറ്റെ 114 വർഷത്തെ ചരിത്രം പേറുന്ന ആ വിദ്യാലയം. മാതൃഭാഷയുടെ മാധുര്യവുമായി നാടിന് അഭിമാനമാകുന്ന ആ വിദ്യാലയത്തിൻറ്റെ പേര് സിഎംഎസ് എൽ പി സ്കൂൾ.