രാജ്യസുരക്ഷയെ ബാധിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ അഗ്നിപഥിനെതിരെ കോൺഗ്ര സിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ ബി.എസ്.എൻ.എൽ ഓഫീസിന് മു ന്നിൽ സത്യാഗ്രഹസമരം നടത്തി.
കാഞ്ഞിരപ്പള്ളി: രാജ്യത്തെ സൈനിക സംവിധാനത്തെ ദുർബലപ്പെടുത്തുകയും യു വാക്കളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയും രാജ്യ സുരക്ഷയെതന്നെ ബാധി ക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി  അടിയന്തിരമായി പിൻ വലിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി.എ സലിം ആവശ്യപ്പെട്ടു. അഗ്നി പഥ് പദ്ധതിക്കെതിരേ അഖിലേന്റ്യാ കോൺഗ്രസ് കമ്മറ്റി രാജ്യവ്യാപകമായി നടത്തു ന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി  നിയോജകമണ്ഡലം തലത്തിൽ കാഞ്ഞിരപ്പ ള്ളി ബി എസ് എൻ എൽ ഓഫീസിന് മുൻപിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാട നം ചെയ്യുകയായിരുന്നു പി എ സലിം.
കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ അഭിലാഷ് ചന്ദ്രൻ അധ്യക്ഷ ത വഹിച്ചു. കറുകച്ചാൽ ബ്ലോക്ക് പ്രസിഡന്റ് ജോ പായിക്കാടൻ, ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ പി എ ഷെമീർ, റോണി കെ ബേബി, മണ്ഡലം പ്രസിഡന്റു മാരായ ജയകുമാർ കുറിഞ്ഞിയിൽ, ജോജി മാത്യു, ഷെറിൻ സലിം, മനോജ് തോമസ്, ഡി സി സി അംഗങ്ങളായ പി എം അപ്പുക്കുട്ടൻ നായർ, രഞ്ജു തോമസ്, അനിലാ കു മാരി, ജോസ് കെ ചെറിയാൻ, ബ്ലോക്ക് ഭാരവാഹികളായ പി എൻ ദാമോദരൻ പിള്ള, ഒ എം ഷാജി, ജി സുനിൽ കുമാർ, ടി കെ ബാബു രാജ്, സുനിൽ തേനംമ്മാക്കൽ, ബിനു കുന്നുംപുറം, പി പി എ സലാം, റസിലി തേനംമ്മാക്കൽ, ഫസിലി പച്ചവെട്ടി, ഫൈസൽ എം കാസിം,  പി ജെ സെബാസ്റ്റ്യൻ, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, വി എം ജോസഫ്, ബിജു പത്യാല, സേവ്യർ മൂലകുന്ന്, സുബിൻ മാത്യു, ഉണ്ണി ചീരൻവേലിൽ, എബി ഫിലിപ്പ്, സന്തോഷ് മാവേലി, സിബി മൈലാടൂർ, ഫസിലി കോട്ടവാതിൽക്കൽ, ബിജു എസ് നായർ, ഇന്ദുകലാ എസ് നായർ, ജോൺസൺ ഇടത്തിനകം, ശ്രീജിത്ത് മോഹനൻ എന്നിവർ പ്രസംഗിച്ചു.