കോരുത്തോട് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായിക്കൊ ണ്ടിരിക്കുകയാണ്.പഞ്ചായത്തിൻ്റെ വാർഡ് 5-ൽ കണ്ടങ്കയം ഭാഗത്ത് ഒരാഴ്ചയായി കർ ഷകരുടെ ജീവനും, സ്വത്തിനും ഭീഷണി ആകുന്ന രീതിയിലാണ് കാട്ടാന ശല്യം ഉ ണ്ടാക്കുന്നത്.നിലവിൽ സൗര വേലികൾ ഉള്ള പ്രദേശമാണെങ്കിലും കാടുകൾ കയറി സ്വരവേലികൾ പ്രവർത്തനരഹിതമായ അവസ്ഥയാണ് നിലവിലുള്ളത്.

ഈ സാചര്യത്തിൽ വാർഡ് മെമ്പറും, പഞ്ചായത്ത് പ്രസിഡൻ്റുമായ സന്ധ്യാ വിനോദി ൻ്റെ നേത്യത്വത്തിൽ പ്രദേശവാസികളേയും, ഫോറസ്റ് ഡിപ്പാർട്ട്മെൻറിൻ്റേയും സഹ കരണത്തോടെ ആദ്യഘട്ടം എന്ന നിലയിൽ കണ്ടക്കയം മുതൽ പട്ടാളക്കുന്ന് വരെയു ള്ള പ്രദേശങ്ങൾ കാട് വെട്ടിതെളിച്ച് സൗര്യ വേലികൾ പുന:സ്ഥാപിക്കുവാനുള്ള നട പടികൾ ആരംഭിച്ചു. ലക്ഷങ്ങൾ മുടക്കി പണികഴിപ്പിക്കുന്ന സൗര വേലികൾ സംര ക്ഷിക്കുവാൻ ഡിപ്പാർട്മെൻ്റിൽ നിന്നും ജോലിക്കാരെ നിയമിച്ച് യാസമയം കാട് വെട്ടി തെളിച്ചാൽ മാത്രമേ സൗര വേലികൾ കൊണ്ട് പ്രയോജനം ഉണ്ടാവുകയുള്ളൂ.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ ബദ്ധപ്പെട്ട അധികാരി കൾ നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തു മെന്ന് പ്രദേശവാസികൾ അറിയിച്ചു.