സുശക്തമായ മതേതര ഭാരതത്തിനായി നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനമായ എൻസിപിയുടെ 24-മത് ജന്മദിനാഘോഷം കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി സങ്കടി പ്പിച്ചു.മാതൃകാപരമായി സുശക്തമായ മതേതര ഗവണ്മെന്റ് നയിക്കുന്ന രാജ്യത്തിനാ കെ മാർഗദർശിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ദേശീയ തലത്തിൽ ബി ജെ പി യും കോൺഗ്രസ്സും അദ്ദേഹത്തെ രാഷ്ട്രീയമായി ഭയപ്പെടുന്നതു കൊണ്ടാ ണ് യോജിച്ചു നിന്ന് മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്നതെന്നും ഇത്‌ മതേതര ഭാരത ത്തിനു വെല്ലുവിളിയാണെന്നും ഈ വിഷയം കേരള ജനത തള്ളിക്കളയുമെന്നും എൻ സി പി ബ്ലോക്ക്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു.
യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ജോബി കേളിയംപറമ്പിൽ അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പി എ താഹ പതാക ഉയർത്തി. മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബീനാ ജോബി, റെജി കുന്നുംപുറം, മാണി വർഗീസ്, റിന്റോ തെക്കേമുറി, ജിൻസി ഫിലിപ്പ്, ഗോൺസാല തോമസ്, ജോബി പുലുംപേൽതകിടിയേൽ, വർഗീസ് തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു