യൂവാക്കളെ തെറിവിളിച്ച സംഭവത്തില്‍ ഈരാറ്റുപേട്ട എസ്.ഐക്ക് എതിരെ നടപടി യുണ്ടായകുമെന്ന് കോട്ടയം എസ്പി മുഹമ്മദ് റഫീഖ്.സംഭവത്തിൽ ഡി.വൈ.എസ്പി. യോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.റിപ്പോർട്ട് ലഭിച്ച ശേഷം ഉടൻ നടപടിയുണ്ടാകുമെന്നും എസ് പി  പറഞ്ഞു.
ഹെല്‍മറ്റില്ലാതെ ബൈക്കില്‍ യാത്ര ചെയ്ത യുവാക്കള്‍ക്ക് നേരെയായിരുന്നു ഇരാറ്റു പേട്ട എസ്.ഐ യുടെ അസഭ്യവര്‍ഷം.വാഹനം പിടികൂടി സ്റ്റേഷനില്‍ ഏത്തിച്ച ശേഷമാ യിരുന്നു തെറിവിളി.എസ്ഐയുടെ തെറിവിളിദ്യശ്യങ്ങള്‍ മൈബൈലില്‍ പകര്‍ത്തിയ യുവാക്കള്‍ അത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി. ഇതോടെ ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു
ഡി.വൈ.ഏസ്.പിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും എസ് പി വ്യക്തമാക്കി.
റ്റീം റിപ്പോർട്ടേഴ്സ് ഈരാറ്റുപേട്ട…