കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി താലൂക്കില്‍ വയോധികര്‍ തനിച്ചു താമസിക്കുന്ന വീ​ടു​ക​ളി​ൽ അ​ർ​ധ​രാ​ത്രി അ​ജ്ഞാ​ത ഫോ​ണ്‍​കോ​ളു​ക​ൾ എ​ത്തു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് രാത്രി പ​ട്രോ​ളിം​ഗ് ഉൗ​ർ​ജി​ത​മാ​ക്കി.

ചി​റ​ക്ക​ട​വ്, അ​ഞ്ചി​ലി​പ്പ, വി​ഴു​ക്കി​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി പ​ന്ത്ര​ണ്ടി​നും ര​ണ്ടി​നും മ​ധ്യേ​യാ​ണ് ഫോ​ണ്‍​കോ​ളു​ക​ൾ എ​ത്തു​ന്ന​ത്. ഫോ​ണ്‍ അ​റ്റ​ന്‍റ് ചെ​യ്താ​ൽ തി​രി​കെ മ​റു​പ​ടി ല​ഭി​ക്കാ​തെ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ലൈ​ൻ ക​ട്ട് ചെ​യ്യു​ന്ന​താ​ണ് പ​തി​വ്. പ്ര​ദേ​ശ​ത്തെ നൂ​റി​ലേ​റെ വീ​ടു​ക​ളി​ൽ വ​യോ​ധി​ക​രും സ്ത്രീ​ക​ളും ത​നി​ച്ച് താ​മ​സി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ജ്ഞാ​ത ഫോ​ണു​ക​ളു​ടെ ഉ​റ​വി​ടം പോ​ലീ​സ് സൈ​ബ​ർ സ​ഹാ​യ​ത്തോ​ടെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

കം​പ്യൂ​ട്ട​ർ ഇ​ന്‍റ​ർ​നെ​റ്റി​ൽ നി​ന്നു വ​രു​ന്ന ഫോ​ണു​ക​ളാ​ണെന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി സി​ഐ ഷാ​ജു ജോ​സ് പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം, എ​രു​മേ​ലി സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല വാ​ഹ​ന​നീ​ക്ക​ങ്ങ​ളും പോ​ലീ​സ് ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. അ​വ​ശ്യ​സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര സ​ഹാ​യം ഉ​റ​പ്പാ​ക്കു​മെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

റ്റീം റിപ്പോർട്ടേഴ്സ് കാ​ഞ്ഞി​ര​പ്പ​ള്ളി…