സ്വകാര്യ കുടിവെള്ള വിതരണ ഏജന്‍സിയുടെയും പ്രാദേശിക കേബിള്‍ ടിവി ചാനല്‍ ആയ ആര്‍ ടി വി യുടെയും ഉടമ ഈശ്വരേടത്ത് ബൈജു (48), സഹായി വാഴക്കാല സ്വ ദേശി അനി (44) എന്നിവര്‍ക്കാണ് അയല്‍വാസിയും കശാപ്പ് തൊഴില്‍ നടത്തുന്ന യുവാ വുമായുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റത്. ബൈജുവിനെ കല്ല് കൊണ്ടിടിക്കുകയും തടസ്സം പിടിക്കാന്‍ ശ്രമിച്ച അനിയുടെ മുഖത്ത് കശാപ്പ് കത്തി കൊണ്ട് വെട്ടിയ ശേഷം ഓടിരക്ഷപ്പെട്ട അയല്‍വാസി തലക്കോട്ട് മനു (29) ഒളിവിലാണ്.

ഒളിവിലായ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കൈക്കോടാലിയും വാക്കത്തി യുമായാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു.അനിയുടെ മുഖത്തും കവിളുകളിലും ആഴത്തില്‍ വെട്ടേറ്റിരുന്നു. പല്ലുകള്‍ നഷ്ടപ്പെട്ടു. പട്ടിക ജാതി വിഭാഗ ത്തില്‍പെട്ടയാളാണ് അനി. കേസില്‍ പ്രതിക്കെതിരെ ഇത് സംബന്ധിച്ച് പ്രത്യേക വകുപ്പു കള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. വീടിന്റെ മുന്‍വശത്തെ ഗേറ്റ് അടച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രകോപനവുമില്ലാതെ പ്രതി കല്ല് കൊണ്ട് തലക്കിടിക്കുകയാ യിരുന്നെന്ന് ബൈജു പറയുന്നു.

ഇത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ച അനിയെ പ്രതി മര്‍ദിച്ച ശേഷം വീട്ടിലെത്തി ആയുധങ്ങളു മായി ഓടി വന്ന് വീണ്ടും അക്രമിക്കുകയായിരുന്നെന്ന് പറയുന്നു. ഓടി സ്വന്തം വീട്ടിലേ ക്ക് കയറി ബൈജു രക്ഷപെട്ടപ്പോള്‍ അനി ഓടിയത് ബൈജുവിന്റെ വീടിന്റെ പുറകിലേ ക്കാണ്. പിന്നാലെ ഓടി അവിടെയെത്തിയ പ്രതി കൈക്കോടാലി, വാക്കത്തി എന്നിവ കൊണ്ട് അനിയെ ആക്രമിക്കുകയായിരുന്നു. ബൈജുവിന്റെ പുരയിടത്തില്‍ നിന്നും കുടിവെള്ള വിതരണ ഏജന്‍സികള്‍ക്ക് വെള്ളം നല്‍കിയിരുന്നത് പ്രതിയുടെ എതിര്‍പ്പ് മൂലം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഈ പ്രശ്‌നത്തിലെ വിരോധമാണെന്ന് പറയുന്നു.

കുടിവെള്ളം വിതരണം ചെയ്യുന്നത് മൂലം പ്രദേശത്ത് ജലക്ഷാമം നേരിടുന്നെന്ന് മുമ്പ് മനു പരാതി നല്‍കുകയും വിതരണം തടയുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഗ്രാമപഞ്ചായത്തിന് വേണ്ടി വാര്‍ഡുകളില്‍ കുടിവെള്ളവിതരണം ടെന്‍ഡര്‍ എടുത്ത് കഴിഞ്ഞയിടെ വിതരണം തുടങ്ങിയതോടെ വീണ്ടും എതിര്‍പ്പുമായി മനു എത്തുകയും സംഘട്ടനത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പറയുന്നു.കഴിഞ്ഞ ദിവസം മറ്റന്നൂ ര്‍ക്കരയിലാണ് സംഭവം.