പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പെുരുവന്താനം പാലൂര്‍ക്കാവ് ലക്ഷംവീട് കോളനിയില്‍ സാബു ഫ്രാന്‍സിസ് (34) നെയാണ് പെരുവന്താനം എസ്.ഐ. പ്രശാന്ത് പി.നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നതിങ്ങനെ മുണ്ടക്കയത്ത് സ്വകാര്യ ബസ്സിലെ ഡ്രൈവറായ യുവാവ് തന്റെ വീട്ടിലെത്തിയ പെണകുട്ടിയോട് ലൈംഗീക അതിക്രമം കാട്ടുകയായിരുന്നു. ഡിസംബര്‍ 15നാണ് സംഭവം.പെണ്‍കുട്ടിയെ കടന്നുപിടിച്ച ഇയാള്‍ പെണ്‍കുട്ടിയുടെ സ്വകാര്യ സ്ഥലങ്ങളില്‍ സ്പര്‍ശിക്കുകയും പെണ്‍കുട്ടി ഓടി രക്ഷപെ ടുകയുമായിരുന്നു തുടര്‍ന്ന് പെണ്‍കുട്ടി പീരുമേട് സി.ഐക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

എ.എസ്.ഐ.അനില്‍കുമാര്‍, സി.പി.ഒമാരായ ബിജു, ഇസ്മായില്‍, സബീര്‍, എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.