ഒന്നരക്കിലോ കഞ്ചാവ് പിടികൂടിയ കേസ്; രണ്ടാംപ്രതി അറസ്റ്റിൽ

Estimated read time 0 min read
Share :

മണിമലയിൽ നിന്നും ഒന്നര കിലോഗ്രാം ഉണക്ക കഞ്ചാവ് വില്പന ലക്ഷ്യമാക്കി വീട്ടിൽ സൂക്ഷിച്ച കുറ്റത്തിന് മണിമല സ്വദേശി ബോബിൻ ജോസിനെ അറസ്റ്റ് ചെയ്ത കേസിലെ രണ്ടാംപ്രതി മണിമല വെള്ളാവൂർ പാറക്കൽ വീട്ടിൽ ബിനുമോൻ രാജുവിനെ പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ബി. ബിനുവും സം ഘവും ചേർന്ന് അറസ്റ്റ് ചെയ്തു.

ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കുറ്റകൃത്യത്തിന് കൂട്ട് നിന്ന രണ്ടാം പ്രതിയെപ്പറ്റി സൂചന ലഭിക്കുകയും രണ്ട് പേരുടെയും മൊബൈൽ ഫോൺ രേഖക ളും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടാം പ്രതി ബിനുമോൻ രാജുവിന്റെ കുറ്റകൃത്യത്തിൽ ഉള്ള പങ്ക് മനസ്സിലാക്കിയത്. വലി യതോതിൽ കഞ്ചാവ് എത്തിച്ച് മണിമലയിലും കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലും ചില്ലറ വില്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി.

ഇവർക്ക്‌ ഏറ്റുമാനൂർ ഭാഗത്തു വെച്ച് കഞ്ചാവ് കൈമാറിയ ആളെ പറ്റി സൂചന ലഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാ ജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share :

You May Also Like

More From Author

+ There are no comments

Add yours