കാഞ്ഞിരപ്പള്ളി: ദേശീയപാത 183 പേട്ട സ്‌കൂളിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കാഞ്ഞിരപ്പള്ളി പിച്ചകപ്പള്ളി മേട് സ്വദേശി കനിയപ്പനാണ് പരിക്കേറ്റത്.ഗുരുതമായി പരിക്കേറ്റ കനിയപ്പനെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിയിലെ പ്രാഥമിക ചികില്‍സക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് ജംഗ്ഷനിൽ ചുമട്ട് തൊഴിലാളിയാണ് കനിയപ്പൻ.തമിഴ്‌ നാട്ടില്‍ നിന്നും നാഗ്പൂരിലേക്ക് പോകുകയായിരുന്ന ലോറിയില്‍ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.വൈകുന്നേരം ആറേമുക്കാലോടെയായിരുന്നു അപകടം.കനിയപ്പന്റെ തലക്കാണ് പരിക്ക്.