വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ്‌ സ്‌കൂളിന്റെ നല്ല പാഠം പ്രവർത്തനങ്ങളു ടെ ഭാഗമായി എരുമേലി റോട്ടറി ക്ളബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്ര ചികിൽസാ ക്യാംപിൽ 230 രോഗികളെ പരിശോധിച്ചു . കട്ടപ്പന സെന്റ്‌ ജോൺസ് ആശുപത്രിയിലെ ഡോക്ടർമാർ പരിശോധനക്ക് നേതൃത്വം നൽകി. റെവ : ബിനു ടി ജോൺ ക്യാംപ് ഉദ്ഘാടനം ചെയ്തു.റോട്ടറി ക്ളബ് പ്രസിഡന്റ് അഡ്വ : ടോംസൺ തോമസ് അധ്യക്ഷത വഹിച്ചു . ജോസ് പാത്രമാങ്കൽ , ഡൊമിനിക് നിരപ്പേൽ , ഡോ : സഞ്ജീവ് എന്നിവർ പ്രസംഗിച്ചു . 30 പേരെ സൗജന്യ തിമിര ശസ്ത്രക്രിയക്ക് തിരഞ്ഞെടുത്തു . 50 പേർക്ക് സൗജന്യ നിരക്കിൽ കണ്ണട വിതരണം ചെയ്തു . മരുന്നുകളും സൗജന്യമായി നൽകി.നല്ലപാഠം പ്രവർത്തകരായ ശിവപ്രിയ ആർ നായർ , അഹല്യ പ്രശാന്ത് , നന്ദകൃഷ്ണ , അഭിജിത്‌ ബി , അഭിജിത്‌ ബിജു, അഞ്ജന എസ് , അക്ഷർ സ്റ്റീഫൻ , സ്‌നേഹ ഹന്ന എന്നിവർ ക്യാമ്പിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.