എരുമേലി : സ്വകാര്യബസ് സമരം രണ്ട് ദിവസം പിന്നിട്ടപ്പോൾ എരുമേലിയിലെ കെഎസ്ആർടിസി സെൻറ്ററിന് ചരിത്രത്തിലില്ലാത്ത ലാഭം. സമരം തുടങ്ങിയ ആദ്യ ദിനമായ വെളളിയാഴ്ച നാല് ലക്ഷത്തോളം രൂപയായിരുന്നു സെൻറ്ററിന് ലഭിച്ച വരുമാനം. കൃത്യമായി പറഞ്ഞാൽ 382656രൂപ. മറ്റ് ദിവസങ്ങളിലെ വരുമാനത്തേ ക്കാൾ ഒരു ലക്ഷത്തിൽ പരം രൂപയുടെ വർധനവുണ്ടെന്ന് സെൻറ്റർ ചാർജ് ഓഫിസർ പറഞ്ഞു.

സമരത്തിൻറ്റെ രണ്ടാം ദിനമായ ശനിയാഴ്ച വരുമാനത്തിൽ കൂടുതൽ വർധനവുണ്ടാ യെന്ന് ഏകദേശ കണക്കുകൾ വ്യക്തമാക്കുന്നു. സർവീസുകൾ പൂർണമാകുന്നതോടെ വരുമാനത്തിൻറ്റെ കൃത്യമായ കണക്ക് ലഭ്യമാകും. മുഴുവൻ ബസുകളും രണ്ട് ദിവസ വും സർവീസ് നടത്തി. 31 ബസുകളാണ് സെൻറ്ററിനുളളത്. 31 ബസുകളും ഓടിച്ചെന്ന് മാത്രമല്ല മുഴുവൻ ജീവനക്കാരും ഡ്യൂട്ടിയിലുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രാ ക്ലേശം രൂക്ഷമായ അവസ്ഥയുണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി. മലയോര മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ അധികമായി ഏർപ്പെടുത്തിയിരുന്നു.

ദീർഘദൂര സർവീസുകളെല്ലാം മികച്ച കളക്ഷനിലാണ് സർവീസ് നടത്തുന്നത്. തകരാറുക ൾ പരിഹരിച്ച് യുദ്ധകാലാടിസ്ഥാനത്തിലാണ് ബസുകൾ സർവീസ് നടത്തിക്കൊണ്ടിരിക്കു ന്നത്. രാത്രിയും പകലും മെക്കാനിക്കൽ വിഭാഗവും മൊബൈൽ റിപ്പയറിംഗ് യൂണിറ്റും സജീവമാണ്. പാർട്സുകളുടെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. ജീവനക്കാരോട് അവധിയെടുക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ ബസ് സമരം ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുമ്പോൾ കെഎസ്ആർടിസി യെ സംബന്ധിച്ച് വീണു കിട്ടിയ പിടിവളളി പോലെയായിരിക്കുകയാണ്.

പെൻഷൻ മാത്രമല്ല ശമ്പളവും നൽകാൻ കഴിയാതെ നഷ്ടത്തിൽ മുങ്ങിത്താഴുകയായി രുന്നു കെഎസ്ആർടിസി. കളക്ഷൻ വർധനവിലൂടെ  ഈ പ്രതിസന്ധിയെ മറികടക്കാൻ കെഎസ്ആർടിസി ക്ക് വീണ് കിട്ടിയ അവസരമായി മാറിയിരിക്കുകയാണ് സ്വകാര്യ ബസ് സമരം.