മണിമല കോട്ടാങ്ങലിൽ റെഡിമിക്സ് ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് വ യോധികൻ മരിച്ചു.ചുങ്കപ്പാറയിൽ ഫർണീച്ചർ വ്യാപാരിയായിരുന്ന കല്ലുകൊമ്പിൽ ഉമ്മർ റാവുത്തർ(70) ആണ് മരിച്ചത്. കോട്ടാങ്ങൽ പുത്തൂർ പടിയിൽ വ്യാഴാഴ്ച രാവി ലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ വയോധികന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
ലോറിയുടെ വശങ്ങളിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.പെരുമ്പെട്ടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരി ച്ചു.