തമിഴ്നാട്ടിലുണ്ടായ വാഹന അപകടത്തില്‍ കാഞ്ഞിരപ്പള്ളി ആനക്കൽ സ്വദേശിയായ യുവാവ് മരിച്ചു
കാഞ്ഞിരപ്പള്ളി: ബൈക്ക് അപകടത്തില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി മരണമടഞ്ഞു. തമിഴ്‌നാട് ശ്രീപെരുമ്പതൂര്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വടക്കാഞ്ചേരിയില്‍ പടിഞ്ഞാറെമുറിയില്‍ ഷാജിയുടെ മകന്‍ ആഷിക് (21) നാണ് മരണമടഞ്ഞത. ഇന്നലെ രാത്രി ഒമ്പതിനായിരുന്നു അപകടം.
ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിയാണ് ആഷിക്. കൂടെയുണ്ടായിരുന്ന സുഹ്യത്ത് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.