രാജ്യത്തെ വെട്ടിമുറിക്കുന്ന പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി. വൈ.എഫ്ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. കൊടുങ്ങൂർ പോസ്റ്റോഫീസിലേയ്ക്ക് നടന്ന മാർച്ച് സിപിഐ എം വാഴൂർ ഏരിയാ സെ ക്രട്ടറി വി ജി ലാൽ ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് പ്രസിഡന്റ് റംഷാദ് റഹ്മാൻ അധ്യക്ഷനായി. സി.പി. ഐ.എം വാഴൂർ ലോക്കൽ സെക്രട്ടറി അഡ്വ.ബെജു കെ ചെറിയാൻ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ബി ഗൗതം, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ എസ് അജിത് കുമാർ, ജസ്റ്റിൻ റെജി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ബി സുരേഷ് കുമാർ സ്വാഗത വും വാഴൂർ മേഖലാ സെക്രട്ടറി ശ്രീകാന്ത് പി തങ്കച്ചൻ നന്ദിയും പറഞ്ഞു.