ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. കുമളിക്ക് സമീപമാണ് അപകടം ഉണ്ടായത്.തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
പൊലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരം അനുസരിച്ച് ഒരു കുട്ടിയും ഒമ്പ ത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.ഇതില്‍ പരിക്കേറ്റ രണ്ട് പേരെ കുമളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ ഇപ്പോഴും വാഹനത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. ഇവരെ പുറത്തേക്ക് എടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.