ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ട്ടി.സിയിൽ നിന്ന് വീണ് വീട്ടമ്മക്ക് പരിക്ക് ..
പാറത്തോട്: ഏന്തയാർ സ്വദേശിനിയായ തൃപ്പള്ളിക്കൽ അന്നമ്മ ചാക്കോ (72)ക്കാണ് പരിക്കേറ്റത്. തലക്കും ഇടതു കൈക്കും കാലിനുമാണ് പരിക്ക്. മകൾക്കും കൊച്ചു മകൾക്കും ഒപ്പം എറണാകുളത്ത് പോയ ശേഷം തിരിച്ച് വരുകയായിരുന്നിവർ. കാഞ്ഞിരപ്പള്ളിയിൽ എത്തിയ ഇവർ മുണ്ടക്കയത്തിന് പോകാനായി കാഞ്ഞിരപ്പളളി യിൽ നിന്നും ചങ്ങനാശേരി ഡിപ്പോയിലെ(RAC 927) കട്ടപ്പന ബസിൽ കേറി.
ബസ് പാറത്തോട് എത്താറായപ്പോൾ ഇവർക്ക് സമീപത്തിരുന്ന മറ്റൊരു സ്ത്രീക്കായി എഴുന്നേറ്റപ്പോൾ കമ്പിയിലെ പിടി തെന്നി ബസിന്റെ വാതിക്കലേക്ക് വീഴുകയായിരു ന്നു. തുടർന്ന് ഡോർ തുറന്ന് റോഡിലേക്ക് വീണ ഇവരെ അതിലേ വന്ന മറ്റ് വാഹനങ്ങ ളിലേ യാത്രക്കാർ ഇരുപത്തിയാറാം മൈൽ മേരി ക്യൂൻസ് ഹോസ്പിറ്റലിലെത്തിക്കു കയായിരുന്നു.വീഴ്ച്ചയിൽ തലക്കും ഇടത് കാലിൽ പൊട്ടലുമുണ്ട്. രാവിലെ എട്ടര യോടെയായിരുന്നു സംഭവം.