ചിരട്ടയിൽ പുൽക്കൂട് ഒരുക്കി വിസ്മയം തീർത്തിരിക്കുകയാണ് ജിജോ. കാഞ്ഞിരപ്പ ള്ളി സുഖോദയ ആയുര്‍വേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന കൊച്ചുതെക്കേ യില്‍ ജിജോ ജോസഫാണ് ഈ പുൽക്കൂടിന്‍റെ വിസ്മയ ശില്പി. കാഞ്ഞിരപ്പള്ളി അമല പ്രസിലെ ജീവനക്കാരനായ ജിജോ, ജോലിക്ക് ശേഷമുള്ള ഒഴിവു സമയങ്ങളിൽ ആഴ്ച കളെടുത്താണ് നിർമാണം പൂർത്തീകരിച്ചത്.

പുൽക്കൂടിനോടൊപ്പം കിണർ, ജലചക്രം ചവിട്ടുന്ന മനുഷ്യൻ, പുല്ല്, ചെടികൾ, പൂക്ക ൾ, മല, ഗുഹ തുടങ്ങിയവയെല്ലാം ചിരട്ട, കൊതുന്പ്, ചകിരി എന്നിവയിലായി ഒരു ക്കിയിട്ടുണ്ട്. പശയും പെയിന്‍റും ഉപയോഗിച്ചാണ് ഇവ മനോഹരമാക്കിയിരിക്കുന്നത്. ഏകദേശം 130 ചിരട്ടകൾ വേണ്ടിവന്നതായി ഇദ്ദേഹം പറയുന്നു.ചിരട്ടയില്‍ കരകൗ ശ ല വസ്തുക്കളും ഇലയില്‍ ചിത്രരചനകളും ജിജോ ചെയ്യാറുണ്ട്. കൂടാതെ ചിരട്ടയിൽ തീ ർത്ത പതിമൂന്ന് അടിയോളം നീളമുള്ള ജപമാലയും കൗതുക കാഴ്ചയാണ്. കോവിഡ് ഒ ന്നാം തരംഗത്തിലെ ലോക്ഡൗണ്‍ സമയത്ത് വിരസത മാറ്റാനാണ് ചിരട്ടയിലും ഉണങ്ങിയ വേരിലുമൊക്കെ അലങ്കാര വസ്തുക്കള്‍ നിര്‍മിച്ചു തുടങ്ങിയത്.

ആമ, കുരങ്ങ്, മയില്‍ തുടങ്ങി ചിരട്ടയില്‍ ജിജോ തീര്‍ത്ത കരകൗശല വസ്തുക്കള്‍ ആ രെയും ആകര്‍ഷിക്കുന്നവയാണ്.ഭാര്യ മിനിയും മകള്‍ ആന്‍ മേരിയും പ്രോത്സാഹന വുമായി ഒപ്പമുണ്ട്.