പൊൻകുന്നം: തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്നു ശബരിമലയിലേക്കു പോകുകയായിരുന്നു കാറാണ് മറിഞ്ഞത്. കണ്ണൂർ സ്വദേശികളായ നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പൊൻകുന്നം – പാലാ റോഡിൽ പനമറ്റം ഷാപ്പുപടിക്കലിനു സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.