എരുമേലിയിൽ സ്വകാര്യ ബസിനടിയിൽ പെട്ട് അപകടം : ഗുരുതരമായ പരിക്കുകളോ ടെ ബൈക്ക് യാത്രികൻ ആശുപത്രിയിൽ
എരുമേലി : എതിരെ വന്ന സ്വകാര്യ ബസിൻറ്റെ അടിയിലേക്ക് തെറിച്ചുവീണ ബൈക്കി ൽ നിന്നും യുവാവ് രക്ഷപെട്ടത് ഗുരുതരമായ പരിക്കുകളോടെ. ശനിയാഴ്ച രാവിലെ എട്ടരയോടേ എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻറ്റിനടുത്ത് റ്റിബി റോഡിലേക്ക് പ്രവേശിക്കുന്ന കയറ്റത്തിലാണ് അപകടം. പാത്തിക്കക്കാവ് കൂടത്തിൽ മാത്യുവിൻറ്റെ മകൻ ലിബിൻ (19) ആണ് ബൈക്കിൽ വരുന്നതിനിടെ ബസിലിടിച്ച് തെറിച്ചുവീണത്.
ബൈക്ക് ബസിനടിയിലേക്ക് വീണതിനൊപ്പം ലിബിനും തെറിച്ചുപോയി. ഓടിയെത്തിയ നാട്ടുകാർ ലിബിനെ ആംബുലൻസിലെത്തിച്ച് കോട്ടയം കാരിത്താസ് ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു. മുക്കൂട്ടുതറയിൽ നിന്നും പൊൻകുന്നത്തിന് യാത്രക്കാരുമായി പോവുകയായിരുന്ന സെൻറ്റ് ആൻറ്റണീസ് സ്വകാര്യ ബസ് എരുമേലി യിൽ വൺവെ റോഡായ റ്റിബി റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് എതിരെ വന്ന ബൈക്കിലിടിച്ച് അപകടമുണ്ടായത്.
തീർത്ഥാടന കാലത്ത് ഗതാഗത തിരക്ക് നിറഞ്ഞ റ്റിബി റോഡിലെ ഈ ഭാഗത്ത് അപകട സാധ്യതകൾ ശക്തമാണ്.