കൊടുങ്ങൂര്‍:ടിപ്പറിനെ അമിത വേഗത്തില്‍ മറികടന്നെത്തിയ ഗര്‍ഭിണിയുമായി വന്ന ജീപ്പ് കെഎസ്ആര്‍ടിസി ഡ്രൈവറുടെ മനസാന്നിദ്ധ്യം മൂലം ഒഴിവായത് വന്‍ ദുരന്തം. റോഡരുകില്‍ കാടുവെട്ടി കൊണ്ടിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കെ.എസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ഇടപെടലില്‍ രക്ഷപെട്ടത് ഏഴുപേരുടെ ജീവന്‍. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

12.15 നോടെ ദേശീയപാതയില്‍ 17ാം മൈലിലാണ് സംഭവം. ഗര്‍ഭിണിയായ യുവതിയും കുട്ടിയുമടക്കം ആറുയാതക്കാരാണ് ജീപ്പിലുണ്ടായിരുന്നത്.കോട്ടയം റൂട്ടില്‍ ആദ്യമായെ ത്തിയ ജീപ്പ് ഡ്രൈവറുടെ അമിത വേഗവും അപകടവും മണത്ത തിരുവല്ല ഡിപ്പോയിലെ ഡ്രൈവര്‍ പെട്ടന്ന് വാഹനം ഇടത്തേക്ക് തിരിച്ച് ടെലിഫോണ്‍ പോസ്റ്റിലിടിച്ച് ബസ് നിന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഇല്ലങ്കില്‍ കഥ മറ്റൊന്നായേനെ.

ശബരിമല തീര്‍ഥാടകരുമായി എരുമേലിക്കു പോയ കെഎസ്ആര്‍ടിസി ബസ് 17ാം വളവില്‍ എത്തിയപ്പോള്‍ കട്ടപ്പനയില്‍ നിന്നും കറുകച്ചാലിന് വരികയായിരുന്ന ടിപ്പറിനെ മറികടന്നെത്തിയ.ജീപ്പ് ഇടിക്കാതിരിക്കുന്നതിനായ കെഎസ്ആര്‍ടിസി ബസ് റോഡരുകിലേക്ക് വെട്ടിച്ചു കയറ്റുകയായിരുന്നു.റോഡരുകിലെ ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ചു ബസ് നില്‍ക്കുകയായിരുന്നു.

ഈ സമയം റോഡരുകില്‍ കാടുവെട്ടുകയായിരുന്ന കുളങ്ങര മോഹനന്‍ ഓടിമാറിയതി നാല്‍ അപകടം ഒഴിവായി.ബസ് വെട്ടിച്ചു മാറ്റിയിട്ടും ജീപ്പ് ബസിന്റെ വശത്ത് ഇടിച്ചു നില്‍ക്കുകയായിരുന്നു.