മുണ്ടക്കയം: മലയരയ സമാജമെന്നത് കടലാസ് സംഘടയാണന്നും അത് മലയരയരുടെ അ വസാന വാക്കല്ലന്നും അഖില തിരുവതാംകൂര്‍ മലയരയമഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ.ശശിധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മലയരയ സമാജമെന്നപേരില്‍ ചി ലര്‍ നടത്തുന്ന പ്രസ്താവനകള്‍ മലയരയരുടേതല്ലന്നും അത വെറും പോക്കറ്റ് സംഘടന മാത്രമാണന്നും ആരോപണമായാണ് സംഘടനാ നേതാക്കള്‍ രംഗത്തു വന്നിരിക്കുന്റെ വ്യ ക്തിപരമായ അഭിപ്രായംമാത്രമാണത്.ഭൂരിപക്ഷം വരുന്ന സമുദായ അംഗങ്ങളെ തെറ്റി ധരിപ്പിക്കാനുളള ശ്രമമാണ ഇതിലൂടെ നടത്തുന്നത്.

ശബരിമലയില്‍ യുവതി പ്രവേശനം ശരിവക്കുന്ന ഇവരുടെ നിലപാട് സമുദായത്തോടും വിശ്വാസത്തോടുമുളള വെല്ലുവിളിയാണ്.വിഷയം സുപ്രിംകോടതി 22ന് പരിഗണിക്കാ നിരിക്കെ  പ്രഛ്ന്നവേഷംകെട്ടി യുവതി പ്രവേശനം നടത്തിയത് നിര്‍ഭാഗ്യകരമായി പോ യി. അയ്യപ്പവിശ്വാസികളുടെ മനസ്സിനെ വേദനിപ്പിക്കലാണ് ഭരണകര്‍ത്താക്കള്‍ ചെയ്ത ത്.ഇത്തരം ആചാരലംഘനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാണം.
സ്ത്രി പ്രവേശനത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി എടുത്ത തീരുമാനം ശരിയാണന്നാണ് മ ലയരയരുടെ വിശ്വാസം. ഇത് ശബരിമലയില്‍ മാത്രം നടത്തുന്നതല്ല.മിക്ക ക്ഷേത്രങ്ങളി ലും  ഈ ആചാരം നടക്കുന്നുണ്ട്.തന്ത്രിയുടെ നടപടിക്കെതിരെ മലയരയരുടേതാന്ന പേരി ല്‍ സജീവ് നടത്തുന്ന പ്രസ്താവനക്കു സമുദായത്തിനു യാതൊരു പങ്കുമില്ലന്നും അത് അ ദ്ദേഹത്തിന്‍രെ മാത്രം അഭിപ്രായം മാത്രമാണന്നും നേതാകകള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍സംഘടനാ ഭാരവാഹികളായ ടി.എന്‍.അനില്‍കുമാര്‍, കെ.വി. വിഷ്ണുദാസ്,കെ.ആര്‍.വിനീത്,വി.എസ്.മനോജ് എന്നിവരും പങ്കെടുത്തു.