പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ ഒന്നാംമൈലിൽ കാറും സ്‌കൂട്ടറും കൂട്ടിയി ടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രക്കാരായ ചിറക്കടവ് ഗ്രാമദീപം മുണ്ടു വേലിൽ ജോമോൻ സാബു(25), ബന്ധു ആനി റോസ്(13) എന്നിവർക്കാണ് പരിക്ക്. തച്ച പ്പുഴ റോഡിൽ നിന്ന് ഇവർ സഞ്ചരിച്ച സ്‌കൂട്ടർ പി.പി.റോഡിലേക്ക് കയറിയെത്തിയ പ്പോഴാണ് അപകടമുണ്ടായത്.

സാരമായി പരിക്കേറ്റ ജോമോനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനി റോസിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയ ച്ചു.