പൂഞ്ഞാര്‍: അടിവാരത്തിന് സമീപം മീനച്ചിലാറ്റിലെ ഇരുകണ്ണി കയത്തിലിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തിരുവല്ല കുന്നംതാനം ചെങ്ങരൂര്‍ പുത്തന്‍വീ ട്ടില്‍ ജോയല്‍ പൗലോസാണ് മരിച്ചത്. ചങ്ങനാശേരി ക്രസ്തുജ്യോതി കോളേജിലെ രണ്ടാംവര്‍ഷ ബികോം ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. 18 പേരടങ്ങുന്ന സംഘം ബൈക്കുകളിലും കാറിലുമായാണ് അടിവാരത്തെത്തിയത്.

വിവിധ കാലഘട്ടങ്ങളിലായി ഒരുമിച്ച് പഠിച്ചവരാണ് സംഘത്തിലുണ്ടായിരുന്നത്. അവധി ആഘോഷിക്കാനായാണ് സംഘം അടിവാരത്തെത്തിയത്. ജോയല്‍മാത്രമാണ് വെള്ളത്തിലിറങ്ങിയത്. മെട്രോവുഡ് പ്ലൈവുഡ് ഫാക്ടറിയ്ക്ക് സമീപത്തെ വെള്ള ച്ചാട്ടത്തിലാണ് സംഘമെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ മഴ മൂലം ശക്തമായ ഒഴു ക്കുള്ള സമയമായിരുന്നു ഇപ്പോള്‍. മുങ്ങിത്താഴ്ന്ന ജോയലിനെ കൂടിയുണ്ടായിരുന്ന വര്‍ക്കും രക്ഷിക്കാനായില്ല. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് ജോയലിനെ പുറത്തെടുത്തത്.പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേ യ്ക്കും മരണം സംഭവിച്ചു. നിരവധി നാട്ടുകാരും സംഭവമറിഞ്ഞ് തടിച്ചുകൂടിയി രുന്നു. വഴുക്കലുള്ള ഇവിടെ പ്രദേശവാസികള്‍ പോലും സൂക്ഷിച്ചേ ഇറങ്ങാറുള്ളൂ. അപകടമുണ്ടായ കയം കഴിഞ്ഞ ഏപ്രില്‍ 17നാണ് കോട്ടയം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ പൂഞ്ഞാറിന് സമീപം ഉറവക്കയത്തില്‍ മുങ്ങിമരിച്ചത്. ഇവിടെ പിന്നീട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ അപകടമുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു.

മെയ് 8ന് കോഴിക്കോടുനിന്നെത്തിയ യുവാവ് ഈരാറ്റുപേട്ടയിലും മുങ്ങമരിച്ചിരുന്നു. നിരവധി കയങ്ങളുള്ള മീനച്ചിലാറിന്റെ ഈ മേഖലയില്‍ പരിചയമില്ലാത്തവര്‍ ഇറങ്ങിയാല്‍ അപകടം ഉറപ്പാണ്.