ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. റാന്നി കരികുളം സ്വദേശി തോമ സ് (50) ആണ് മരിച്ചത്. ചിറക്കടവ് അമ്പലത്തിന് സമീപം പഴയ പോസ്റ്റിലെ കമ്പി മാറുന്ന ജോലികള്‍ ന്നടത്തുകയായിരുന്നു തോമസ്.

ഇതിനിടെ പോസ്റ്റിനു മുകളില്‍ നിന്നും പിടിവിട്ട് താഴേക്കു പതിക്കുകയായിരുന്നു. ഉടന്‍ തന്നെ മറ്റുള്ളവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
റാന്നി സ്വദേശിയായ കെ.എസ്.ഇ.ബി കോണ്‍ട്രാക്ടര്‍ക്ക് കീഴില്‍ ഇവിടെ ഒരാഴ്ച്ചയായി കരാര്‍ തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു തോമസ്.മൃതദേഹം കാഞ്ഞിരപ്പ ള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.