ദേശീയപാത 183 പുല്ലുപാറക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ മുണ്ടക്കയം വണ്ടൻപതാൽ ആർപിസി,പെരുമണ്ണാമഠം,അരുൺ (46) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം പെരുവന്താനം സ്റ്റേഷനിലെ പോലീസ് സംഘം പെട്രോളിംഗിന് പോയപ്പോൾ ദേശീയപാതയോരത്ത് അപകടത്തിൽപ്പെട്ട ബൈക്കും യാത്രക്കാരനെയും കണ്ടു.തുടർന്ന് പോലീസ് സംഘം ഉടൻതന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മറ്റു വാഹനം ഇടിച്ചുണ്ടായ അപകടമാണെന്നാണ് സംശയം. ഇടിച്ച് വീഴ്ത്തിയ വാഹനം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
അപകടത്തിൽ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ യുവാവ് മരിച്ചു
Estimated read time
0 min read
You May Also Like
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026
ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്സി
July 18, 2026
More From Author
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026

+ There are no comments
Add yours