മുണ്ടക്കയം : കെ കെ റോഡിൽ മുറിഞ്ഞപുഴയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറി നു തീ പിടിച്ചു. ആളപായമില്ല. മഹീന്ദ്രയുടെ ലോഗൻ കാറാണ് അപകടത്തിൽപെട്ടത്. തീ പിടിച്ച ഉടനെ യാതക്കാർ പുറത്തിറങ്ങിയാൽ അപകടത്തിൽ നിന്നും അപകടത്തി ൽ നിന്നും രക്ഷപെട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. മുറിഞ്ഞപുഴയ്ക്കും കുട്ടിക്കാനത്തിനുമിടയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പത്തോളം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇന്ന് കത്തിയ വാഹനം ഉൾപ്പടെ രണ്ടു വാഹനങ്ങൾ ആ പ്രദേശത്തു അടുത്തയിടെ കത്തിനശിച്ചിരുന്നു . ഏതാനും ദിവസങ്ങൾക്കു മുൻപ് ഇപ്പോൾ കാർ കത്തിയ സ്ഥല ത്തിനടുത്തു വച്ച് മറ്റൊരു കാറിനും തീ പിടിച്ചു കത്തി നശിച്ചിരുന്നു. മഹീന്ദ്രയുടെ വെരിറ്റോ കാറിനായിരുന്നു അന്ന് തീ പിടിച്ചത്. അതെ സ്ഥലത്തു തന്നെ കഴിഞ്ഞയാ ഴ്ച നിയന്ത്രണം തെറ്റി ലോറി താഴെയുള്ള വീടിന്റെ മുകളിൽക്കു മറിഞ്ഞിരിക്കുന്നു .